ഗുരുവായൂരിൽ പത്ത് പേർക്ക് മാത്രമായി പ്രസാദ ഊട്ട് , തന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ഭരണ സമിതി
ഗുരുവായൂർ : ഗുരുവായൂരിൽ പ്രസാദ ഊട്ട് പുനഃ രാരംഭിക്കും .അഷ്ടമി രോഹിണി മുതൽ ആണ് ഭക്തർക്ക് പ്രസാദ ഊട്ട് നൽകുന്നത്. തന്ത്രിയുടെ നിർദേശ പ്രകാരം 10 പേർക്ക് മാത്രമാണ് പ്രസാദ ഊട്ട് ഹാളിൽ വിളമ്പി നൽകുക എന്ന് ഭരണ സമിതി വാർത്താകുറിപ്പിൽ അറിയിച്ചു .. ബാക്കി യുള്ളവർക്ക് ഭക്ഷണം പാർസൽ നൽകാനാണ് ഭരണ സമിതിയുടെ തീരുമാനം . ഫലത്തിൽ പ്രസാദ ഊട്ട് ബ്രാഹ്‌മണ ഊട്ട് മാത്രമായി മാറുമോ എന്നാണ് ഭക്തർ ആശങ്ക പ്പെടുന്നത് .80 കളിൽ ഭൂമാനന്ദ തീർഥ സ്വാമികളുടെ സമര പ്രഖ്യാപനമാണ് ബ്രാഹ്മണ ഊട്ട് മാറ്റി സാർവത്രിക ഊട്ടായി മാറിയത് . വീണ്ടും പഴമയിലേക്ക് ഉള്ള വഴിയിലേക്ക് തന്നെയാണോ ഭരണ സമിതി നീങ്ങുന്നത് എന്നാണ് ഭക്തരുടെ സംശയം