ഗുരുവായൂരപ്പന്റെ പണം സംഭാവന നൽകാൻ ഉള്ളതല്ലെന്ന് വീണ്ടും ഹൈക്കോടതി
ഗുരുവായൂർ : ഗുരുവായൂരപ്പന്റെ പണം എടുത്ത് സംഭാവന നൽകാൻ പാടില്ലെന്ന് ഒരിക്കൽ കൂടി ഹൈക്കോടതി. ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത് . പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതിനെതിരായ കേസില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിൽ വരില്ലെന്ന് ഹൈകോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനഃപരിശോധന ഹരജി നൽകിയത്.
ദേവസ്വം ബോര്‍ഡ് പണം നൽകിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്ട് പ്രകാരം ദേവസ്വത്തിന്‍റെ പണം മറ്റ് ആവശ്യങ്ങൾക്കായി അനുവദിക്കാനാവില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പൻ ആണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുകൾ പരിപാലിക്കാലാണ് ദേവസ്വം ബോർഡിന്‍റെ ചുമതല. ദേവസ്വം നിയമത്തിന്‍റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ ബോർഡിന് പ്രവർത്തിക്കാൻ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്‍റെ പരിധിയിൽ വരില്ല. ഇക്കാര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വത്തിന് നിർദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതെ സമയം നേരത്തെ വന്ന ഹൈക്കോടതി ഉത്തരവിനെതിരെ 15 ലക്ഷത്തിൽ അധികം രൂപ ആദ്യ ഗഡുവായി സുപ്രീം കോടതി വക്കീലിന് നൽകി ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇത് വരെ സുപ്രീം കോടതി ദേവസ്വത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല എന്നാണ് നിയമ വിദഗ്‌ധർ ചൂണ്ടി കാണിക്കുന്നത്.
കഴിഞ്ഞ ഭരണ സമിതിയുടെ ധാർഷ്ട്യവും ധിക്കാരവുമാണ് ഭഗവാന്റെ പണം അന്യാധീനപ്പെടാൻ ഇടയാക്കിയത് .2019ആണ് സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ ഗുരുവായൂർ ദേവസ്വം സംഭാവന നൽകിയത് . ദേവസ്വം നിയമത്തിനും ചട്ടങ്ങൾക്കും എതിരാണെന്നും ചൂണ്ടിക്കാട്ടി മലയാളം ഡെയിലി.ഇൻ ആണ് ആദ്യം വാർത്ത പുറത്തുവിട്ടത് ഇതിനെതിരെ ഹൈക്കോടതിയിൽ കേസ് നടക്കുമ്പോഴാണ് വീണ്ടും കോവിഡ് ദുരിതാശ്വാസ ത്തിന് അഞ്ചു കോടി കൂടി നൽകിയത് . സർക്കാരിന് സംഭാവന നൽകിയത് ഒരു ടെസ്റ്റ് ഡോസായി ആണ് ഭക്തർ വിലയിരുത്തുന്നത് സർക്കാരിന് നൽകിയ സംഭാവന കോടതി അംഗീകരിക്കുകയായിരുന്നു വെങ്കിൽ പാർട്ടി സമ്മേളനങ്ങൾക്ക് അടക്കം എല്ലാവര്ക്കും സംഭാവനകൾ വാരി കോരി കൊടുക്കായിരുന്നു, ആ നീക്കത്തിനും ഹൈക്കോടതി തടയിടുകയായിരുന്നു .. ദേവസ്വത്തിനെതിരെ ക്ഷേത്ര രക്ഷാ സമിതി നേതാവ് താമരയൂർ സ്വദേശി ബിജു മാരാത്ത് ആണ് ഹൈക്കോടതിയെ സമീപിച്ചത് .
ഭഗവാന്റെ സ്ഥിര നിക്ഷേപത്തിൽ നിന്ന് എടുത്താണ് ദേവസ്വം സർക്കാരിന് സംഭാവന നൽകിയത്. ഈ പത്ത് കോടി രൂപയുടെ ഇത് വരെയുള്ള പലിശ അന്നത്തെ ഭരണ സമിതിയിൽ നിന്നും , ഇതിന് കൂട്ട് നിന്ന ദേവസ്വം കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്നാണ് ഭക്തർ ആവശ്യപ്പെടുന്നത് . ഇതിനായി കോടതിയെ സമീപിക്കാൻ തയ്യറെടുക്കുകയാണ് ഭക്തർ