Header 1 vadesheri (working)

ശ്രീഗുരുവായൂരപ്പൻ രുദ്ര തീർത്ഥത്തിൽ ആറാടി, തുടർന്ന് ഉത്സവ കൊടിയിറക്കി

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ശ്രീ ഗുരുവായൂരപ്പന്‍ രുദ്രതീര്‍ത്ഥത്തിലാറാടി. ഗ്രാമപ്രദക്ഷിണത്തിന് ശേഷം ഭഗവതിമാടത്തിലൂടെ ആറാട്ടുകടവില്‍ എത്തിയ ഭഗവാന്റെ പഞ്ചലോഹതിടമ്പ് മഞ്ഞള്‍ അഭിഷേകത്തിന് ശേഷമാണ് രുദ്രതീര്‍ത്ഥത്തില്‍ ആറാടിയത്. തുടര്‍ന്ന് ഭക്ത ജനങ്ങളും തീര്‍ത്ഥക്കുളത്തില്‍ മുങ്ങി ആത്മസാഫല്ല്യം നേടി. . ഗ്രാമപ്രദക്ഷിണം പൂര്‍ത്തിയാക്കി ഭഗവതിമാടത്തിലൂടെ ആറാട്ടുകടവിലെ സ്വര്‍ണ്ണസിംഹാസനത്തിലേക്ക് ഭഗവാനെ എഴുന്നെള്ളിച്ചുവെച്ച്, തന്ത്രി ഉച്ചപൂജയും നിര്‍വ്വഹിച്ചു.

First Paragraph Rugmini Regency (working)

തുടര്‍ന്ന് പാപനാശിനി സൂക്തംജപിച്ച് തന്ത്രി, ഭഗവാന്റെ പഞ്ചലോഹതിടമ്പ് മാറോട്‌ചേര്‍ത്ത് രുദ്രതീര്‍ത്ഥത്തില്‍ മുങ്ങികയറി. അതിനുശേഷം ഓതിക്കന്‍മാര്‍, കീഴ്ശാന്തിമാര്‍ തുടങ്ങിയവരും സ്‌നാനം നടത്തി. തുടര്‍ന്നാണ് ഭക്തജനങ്ങള്‍ തീര്‍ത്ഥകുളത്തില്‍ കുളിച്ച് പാപമോചനം നേടിയത്. ആറാട്ടിന് ശേഷം ഭഗവാന്‍ ഭഗവതി കെട്ടിലൂടെ തന്നെ പുറത്ത് കടന്ന്, കൊമ്പൻ ഗോപീ കണ്ണന്റെ ശിരസിലേറി ക്ഷേത്ര ഗോപുരം വഴി അകത്തേക്ക് എഴുന്നള്ളി . ക്ഷേത്ര മതിൽ കെട്ടിനകത്തേക്ക് പ്രവേശിച്ച ഭഗവാനെ ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിറപറ വെച്ച് എതിരേറ്റു .

Second Paragraph  Amabdi Hadicrafts (working)

11-ഓട്ട പ്രദക്ഷിണം പൂര്‍ത്തിയാക്കി. നൂറു കണക്കിന് ഭക്തരും ഭഗവാന്റെ കൂടെ ഓടാൻ ഉണ്ടായിരുന്നു തുടര്‍ന്ന് രാത്രി വൈകി ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വര്‍ണ്ണകൊടിമരത്തിലെ ഉയര്‍ത്തിയ സപ്തവര്‍ണ്ണകൊടി ഇറക്കിയതോടെ ഈ വര്‍ഷത്തെ ഉത്സവ ചടങ്ങുകൾക്ക് പരിസമാപ്തിയായി