“യന്ത്രകത്രിക” എത്തി, തകർന്ന ഗുരുവായൂർ ദേവസ്വം ക്വാർട്ടേഴ്‌സ് പൊളിക്കൽ തുടങ്ങി
ഗുരുവായൂർ : കഴിഞ്ഞ ദിവസം തകർന്ന ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് കെട്ടിടം പൊളിച്ചു നീക്കൽ ആരംഭിച്ചു . ആധുനിക രീതിയിൽ ഉള്ള ഹൈ റീച് കോമ്പി കട്ടർ ഉപയോഗിച്ചാണ് കോൺക്രീറ്റും ചുമരുകളും മുറിച്ചു മാറ്റുന്നത് .മുകളിലെരണ്ടു നിലകൾ പൊളിക്കൽ വൈകീട്ട് അഞ്ചു മണിയോടെ പൂർത്തിയായി. തുടർന്ന് കനത്ത മഴ പെയ്തതിനെ തുടർന്ന് പൊളിക്കൽ നാളത്തേക്ക് മാറ്റി വെച്ചു. എറണാകുളത്തെ പല്ലശ്ശേരി എർത് മൂവേഴ്‌സ് ആണ് പൊളിക്കൽ ജോലികൾ ചെയ്യുന്നത് .
ഇന്നലെ പുലർച്ചെയാണ് ഇവരുടെ സംഘം ഗുരുവായൂരിൽ എത്തിയത് .യന്ത്രത്തിന്റെ ഘടകങ്ങൾ കൂട്ടി യോജിപ്പിച്ച് ഇന്ന് രാവിലെ മുതലാണ് പൊളിക്കൽ ആരംഭിച്ചത്. എട്ട് നില വരെ ഉയരമുള്ള കെട്ടിടങ്ങൾ ഈ യന്ത്രം ഉപയോഗിച്ചു മുറിച്ചു മാറ്റാമെന്ന് ഉടമ ജിന്റോ പൗലോസ് പറഞ്ഞു .രണ്ടര കോടി വില വരുന്ന ഈ യന്ത്രം ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് . കേരളത്തിൽ ഇത്തരത്തിലുള്ള യന്ത്രം മറ്റാരുടെയും കൈവശം ഇല്ല എന്ന് ജിന്റോ പൗലോസ് കൂട്ടിച്ചേർത്തു .കേരളത്തിൽ റയിൽവേയുടെ പണികൾ ആണ് കൂടുതലും ചെയ്യുന്നത് എന്നും ജിന്റോ പറഞ്ഞു