Header 1 = sarovaram
Above Pot

കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ വിജിലൻസിന്റെ പിടിയില്‍.

ചാവക്കാട് : കൈക്കൂലി വാങ്ങുന്നതിനിടെ ചാവക്കാട് താലൂക്ക് സര്‍വേയര്‍ (നാട്ടിക മേഖല ) വിജിലന്‍സിന്റെ പിടിയില്‍. നാട്ടികയിൽ സ്വത്തുതർക്കം ഉണ്ടായിരുന്ന ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് ആറായിരം രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടയിലാണ് ചാവക്കാട് താലൂക്ക് സര്‍വേയര്‍ എം.വി.അനിരുദ്ധനെ (51)യാണ് വിജിലന്‍സ് പിടികൂടിയത് . വിജിലൻസിന്റെ നോട്ടപ്പുള്ളിയായിരുന്നു ഉദ്യോഗസ്ഥനെന്നാണ് വിവരം.

പഞ്ചാബിൽ സ്ഥിര താമസക്കാരിയായ നാട്ടിക സ്വദേശിനിയുടെ ഭൂമി അളക്കുന്നതിനാണ്‌ കൈക്കൂലി ആവശ്യപ്പെട്ടത് ഇന്ന് നാട്ടികയിലെ പറമ്പ് സർവ്വേ ചെയ്യുവാനായി എത്തണമെങ്കിൽ പറഞ്ഞ പണം നൽകണമെന്ന് സർവ്വേയർ അപേക്ഷകയോട് പറഞ്ഞിരുന്നു. ഈ വർഷം ആദ്യം ഇതേ സ്ഥലം സർവ്വേ നടത്തുവാൻ അനിരുദ്ധൻ ഇവരിൽ നിന്ന് 8000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു.പിന്നീടും പണം ആവശ്യപ്പെട്ടപ്പോൾ പൊറുതിമുട്ടിയാണ് പരാതിക്കാരി വിജിലൻസിനെ സമീപിച്ചത്.

Astrologer

ഫിനോഫ്തലീൻ പൊടി പുരട്ടിയ നോട്ടുകൾ തൃശ്ശൂർ വിജിലൻസ് ഡിവൈഎസ്പി പി. എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം പരാതിക്കാരിക്ക് കൊടുക്കുകയും ഇന്ന് ഉച്ചതിരിഞ്ഞ് നാട്ടികയിൽ എത്തിയപ്പോൾ നോട്ടുകൾ കൈപ്പറ്റിയ ഉടൻതന്നെ സർവേയറെ മഫ്ട്ടിയിൽ പരിസരത്ത് ഉണ്ടായിരുന്ന വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. സ്വതന്ത്രരായ രണ്ട് സാക്ഷികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.

അനിരുദ്ധനെക്കുറിച്ച് ഇതിനു മുൻപും പരാതികൾ ഉണ്ടായിരുന്നു എന്നും ഇത് സംബന്ധിച്ച് വിജിലൻസ് റിപ്പോർട്ട് കൊടുത്തിരുന്നു എന്നും ഡിവൈഎസ്പി പറഞ്ഞു.

വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി കൂടാതെ പോലീസ് ഇൻസ്പെക്ടർ സുനിൽകുമാർ സുനിൽദാസ് ഇൻസ്പെക്ടർ മാരായ പീറ്റർ , സിന്ധു മാരായ എന്നിവരും സബ് ദിനേശൻ , ജയകുമാർ , എന്നിവരും പോലീസ് സന്ധ്യ , നിഭാഷ് , സിജൂസോമൻ , ശ്രീകുമാർ , ഉദ്യോഗസ്ഥന്മാരായ വിബീഷ് അഭിതോമസ് , പ്രദീപ് , ബിജു ഗണേഷ്, ബാബു , എന്നിവരും ഉണ്ടായിരുന്നു.അറസ്റ്റിലായ അനിരുദ്ധനെ വൈകിട്ട് തൃശൂർ വിജിലൻസ് ഓഫീസിൽ എത്തിച്ചു.ബുധനാഴ്ച്ച രാവിലെ തൃശൂരിലെ വിജിലൻസ് കോടതിയിൽ ഹാജരാക്കും

Vadasheri Footer