Post Header (woking) vadesheri

സംഗീതജ്ഞൻ ഗുരുവായൂർ വെങ്കിടേശ്വരൻ അന്തരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ: പ്രശസ്ത കർണാടക സംഗീതജ്ഞൻ പടിഞ്ഞാറെനട വിഷ്ണുമഠത്തിൽ വെങ്കിടേശ്വരൻ (62) അന്തരിച്ചു . .സംഗീതവിദ്വാൻ വെച്ചൂർ ഹരിഹരസുബ്രഹ്മണ്യ അയ്യരുടെ അരുമശിഷ്യനായിരുന്ന വെങ്കിടേശ്വരൻ, നാഷണൽ ഇൻഷുറൻസ് കമ്പനിയിൽനിന്നു മാനേജരായി വിരമിച്ച ശേഷം മുഴുവൻ സമയവും കച്ചേരികൾക്കും, സംഗീതപഠനത്തിനുമായി ചിലവഴിക്കുകയായിരുന്നു..ഒട്ടേറെ ശിഷ്യസമ്പത്തിനുടമയായ വെങ്കിടേശ്വരൻ പ്രസിദ്ധ കർണാടക സംഗീതജ്ഞനായിരുന്ന കൊല്ലം ഗോപാലഭാഗവതരുടെയും (രാജഗോപാല അയ്യർ), അനന്തലക്ഷ്മി അമ്മാളിന്റെയും മകനാണ്.

Ambiswami restaurant

നവരാത്രി സംഗീതോത്സവത്തോടനുബന്ധിച്ച് മമ്മിയൂർ മഹാദേവ ക്ഷേത്രത്തിൽ 3ന് സംഗീതക്കച്ചേരി നടത്താനിരിക്കെയാണ് മരണം സംഭവിച്ചത്. ബാംഗ്ലൂർ ശ്രീവിദ്യാ പ്രതിഷ്ഠാനത്തിന്റെ സംഗീതരത്ന പുരസ്‌കാരം, കാഞ്ചികാമകോടി പീഠം ആസ്ഥാനവിദ്വാൻ തുടങ്ങി ഒട്ടേറെ ബഹുമതികളും പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. … മാവേലിക്കര പരുത്തിപ്പള്ളി മഠത്തിൽ ഭഗവതിയമ്മാൾ ആണ് ഭാര്യ. മക്കൾ : വിഷ്ണു വെങ്കിടേശ്വരൻ (എസ് ബി ഐ തിരുനാവായ), ജിഷ്ണു വെങ്കിടേശ്വരൻ (എസ് ബി ഐ ഗുരുവായൂർ).. മരുമകൾ: ശോഭന (ഫെഡറൽ ബാങ്ക്, പാവറട്ടി)