Header 1 = sarovaram
Above Pot

ഗുരുവായൂർ വലിയ തോടിന് ശാപ മോക്ഷ മാകുന്നു , ശുദ്ധീകരിക്കാൻ ബൃഹത് പദ്ധതിയുമായി നഗര സഭ

ഗുരുവായൂർ : മുൻ ഭരണാധികാരികൾ ചെയ്ത തെറ്റിന് പ്രായ ശ്ചിത്തം ചെയ്ത് നഗര സഭ ബഡ്ജറ്റ് . മാലിന്യ കൂമ്പാരമായ വലിയ തോട് ശുദ്ധീകരിക്കാൻ നഗര സഭ പദ്ധതി തയ്യാറാക്കുന്നു . വൈസ് ചെയർ മാൻ കെ പി വിനോദ് അവതരിപ്പിച്ച ബഡ്ജറ്റിലാണ് വലിയ തോടിന് അരികെ താമസിക്കുന്നവർക്കും ചക്കം കണ്ടം നിവാസികൾക്കും ഏറെ സന്തോഷ പ്രദമായ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത് .

valiya thode 1

Astrologer

കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ബ്രാക്കിഷ് വാട്ടർ അക്വ കൾച്ചർ എന്ന സ്ഥാപനത്തിന്റെ സഹായത്തോടയെയാണ് പദ്ധതി പ്രാവർത്തികമാക്കുന്നത് . ഈ സ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പ്രധാന അഴുക്ക് ചാൽ ആയി മാറിയിരുന്ന ചെന്നൈ അഡയാർ ക്രീക്ക് ശുദ്ധീകരിച്ചു മൽസ്യ വളർത്തൽ കേന്ദ്രമാക്കി മാറ്റിയത് . 50 ലക്ഷം രൂപയാണ് ഇതിനു ബജറ്റിൽ വകയിരുത്തിയത് .ഇതിന് പുറമെ വലിയതോടിന്റെ വീതി കൂടിയ ഭാഗമായ കുറുക്കൻ ത്തറ മുതൽ ചക്കംകണ്ടം വരെ ഇരു വശത്ത് ആറടി വീതിയിൽ നടപ്പാതയും , ഇരുവശത്തും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുന്നതിനുള്ള ഷെൽട്ടർ നെറ്റ് സംവിധാനം ഒരുക്കും ഇരുകരകളിലും വൃക്ഷത്തൈ വെച്ച് തണൽ ഒരുക്കും ഒരു കോടി രൂപയാണ് ഇതിനായി മാറ്റിവെച്ചിട്ടുള്ളത് .

അമൃത് പദ്ധതി പ്രകാരമുള്ള ഇന്നർ റിങ് റോഡിലെയും ഔട്ടർ റിങ് റോഡിലെയും കാനകളുടെ നിർമാണം പൂർത്തിയായാൽ വലിയ തോട്ടിലേക്കുള്ള കക്കൂസ് മാലിന്യ മുൾപ്പെടയുള്ള മാലിന്യങ്ങളുടെ വരവ് ഇല്ലാതാകും . വലിയ തോട്ടിൽ നിലവിൽ കെട്ടി കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിച്ചാൽ , പണ്ട് മഴക്കാലത്ത് ആളുകൾ കുളിക്കാനും വസ്ത്രം കഴുകാനും വലിയ തോട്ടിനെ ആശ്രയിച്ചിരുന്ന നിലയിലേക്ക് എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷക്കുന്നത് . പഴയ ഗുരുവായൂർ എന്ന ഗ്രാമം പട്ടണമായും നഗരമായും വളർന്നപ്പോൾ ഉണ്ടായ മാലിന്യങ്ങൾ മുഴുവൻ വലിയ തോട്ടിലേക്ക് ആണ് ഒഴുക്കി വിട്ടിരുന്നത് .അന്നത്തെ ഭരണാധികാരികൾക്ക് അത് അത്ര വലിയ ഒരു പ്രശ്നമായി തോ ന്നിയിരുന്നില്ല . അതവിടെ കെട്ടി കിടന്ന് ഒരു പ്രദേശത്തെ ജനതയുടെ ജീവനെ തന്നെ ഭീഷണിയായി മാറി

Vadasheri Footer