ഗുരുവായൂർ വലിയകേശവന് ചെന്താവൂർ ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആദരം

">

ഗുരുവായൂർ : ഗുരുവായൂർ വലിയകേശവന് തിരുവനന്തപുരം ചെമ്പഴന്തി ചെന്താവൂർ ദേവീ ക്ഷേത്രം ട്രസ്റ്റിന്റെ ആദരം. ഗുരുവായൂരിൽ നടന്ന ചടങ്ങിൽ സ്വർണ്ണം പൂശിയ ലോക്കറ്റും ചെയനും വലിയകേശവന് സമ്മാനിച്ചു. ഉപഹാരം ട്രസ്റ്റ് ഭാരവാഹികൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസിന് കൈമാറി. തുടർന്ന് കൊമ്പൻ വലിയ കേശവന്റെ പാപ്പാൻ മണികണ്ഠന് ദേവസ്വം ചെയർമാൻ ലോക്കറ്റ് ഏല്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങൾ , നടൻ ദേവൻ , അഡ്മിനിസ്‌ട്രേറ്റർ എസ്.വി ശിശിർ, ജീവധനം ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ കെ.ആർ സുനിൽകുമാർ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Sponsors