Post Header (woking) vadesheri

ഗുരുവായൂർ അർബൻ ബാങ്ക് യു ഡി എഫിന് ,എൽ ഡി എഫിന് ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് വാശിയേറിയ മത്സരത്തിനൊടുവിൽ
മുൻ ഭരണ സമിതി ഭരണം നില നിറുത്തി .എന്നാൽ തിരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് അധികാരം കൈമാറാൻ അഡ്മിനിസ്ട്രേറ്റർ വിമുഖത കാണിച്ചത് കുറച്ചു സമയം ആശങ്ക ഉയർത്തി .തുടർന്ന് വിജയിച്ച ഭരണ സമിതി അംഗങ്ങളും ഉ യു ഡി എഫ് പ്രവർത്തകരും അഡ്മിനിസ്ട്രേറ്ററെ ഓഫീസിനുള്ളിൽ ഉപരോധിച്ചു . ഏറെ നേരം നീണ്ടു നിന്ന വാഗ്‌വാദങ്ങൾക്കും ചർച്ചകൾക്കും ശേഷം ഭരണ സമിതിക്ക് അഡ്മിനിസ്ട്രർ അധികാരം കൈമാറാൻ തയ്യാറായി . ഇന്ന് അധികാരം കൈമാറിയില്ലെങ്കിൽ തിങ്കളാഴ്ച കോടതിയിൽ പോയി ഇടതു മുന്നണി സ്റ്റേ വാങ്ങിക്കുമെന്ന് യു ഡി എഫ് സംശയിച്ചു .തിരഞ്ഞെടുപ്പ് നടത്താതിരിക്കാൻ ഇടതു പക്ഷം സുപ്രീം കോടതി വരെ പോയിരുന്നു

Ambiswami restaurant

കോൺഗ്രസിലെ ഒരു വിഭാഗവുമായി കൈകോർത്ത് മത്സരിച്ച ഇടതു മുന്നണിക്ക് തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല 4777 വോട്ടുകൾ പോൾ ചെയ്തതിൽ യു.ഡി.എഫ് സ്ഥാനാർഥികൾ ഭൂരിഭാഗത്തിനും 2700 ൽ അധികം വോട്ട് നേടാൻ കഴിഞ്ഞു . എൽ.ഡി.എഫും കോൺഗ്രസ് വിമതരും ചേർന്ന് മത്സരിച്ച സഹകരണ സംരക്ഷണ മുന്നണിയുടെ പാനലിൽ ജനറൽ സീറ്റിൽ മത്സരിച്ചവർക്ക് ആർക്കും 1200 വോട്ട് തികയ്ക്കാൻ കഴിഞ്ഞില്ല .ഏറ്റവും കൂടുതൽ വോട്ട് (2917) നേടിയത് ചെയർമാൻ ആയിരുന്ന പി യതീന്ദ്ര ദാസ് ആണ് .കെ പി സി സി സെക്രട്ടറി വി ബാലറാമിന് 2707 വോട്ട് മാത്രമെ ലഭിച്ചുള്ളൂ.

ചെയർ മാൻ സ്ഥാനത്തേക്ക് ശക്‌തമായ മത്സരം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരം .കെ പി സി സിയുടെ കടുത്ത നിർദേശം ഉണ്ടായെ ങ്കിൽ മാത്രമെ കെ പി സി സി സെക്രട്ടറിക്ക് ചെയർമാൻ സാധ്യത കൽപ്പിക്കുന്നുള്ളു . തിരഞ്ഞെടുത്ത അംഗങ്ങൾ ജനാധിപത്യ രീതിയിൽ ചെയർമാനെ കണ്ടെത്തുകയാണെങ്കിൽ മറിച്ചാകാനാണ് സാധ്യത എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ . പാർട്ടി പ്രവർത്തകരുടെ കഠിനാധ്വാനമാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്നും , ബാങ്കിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബ്ളോക് പ്രസിഡന്റ് ഗോപപ്രതാപൻ അഭിപ്രായപ്പെട്ടു . പാർട്ടിയുടെ നിരീക്ഷണം ബാങ്ക് ഭരണത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Second Paragraph  Rugmini (working)

.