728-90

ബൈക്കിന്റെ പിറകിൽ വാനിടിച്ചു വീട്ടമ്മ കൊല്ലപ്പെട്ടു , ഭർത്താവ് ഗുരുതരാവസ്ഥയിൽ

Star

ചാവക്കാട് : ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ വാനിടിച്ച് വീട്ടമ്മ കൊല്ലപ്പെട്ടു ഭർത്താവിന് ഗുരുതരമായി പരിക്കേറ്റു . തിരുവത്ര പുത്തൻകടപ്പുറം ഇ എം എസ് നഗറിൽ കരിമ്പി ഹസൈനാർ ഭാര്യ സുഹറ (50)യാണ് കൊല്ലപ്പെട്ടത് . ഹസൈനാർ (62) തൃശൂർ ദയ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു.
ഞായറഴ്ച രാവിലെ ഒൻപതരമണിയോടെ ദേശീയപാത മന്ദലാംകുന്ന് കിണർ സ്റ്റോപ്പിൽ വെച്ചാണ് അപകടം നടന്നത് . മന്ദലാംകുന്നുള്ള മകളുടെ വീട്ടിലേക്കു പോവുകയായിരുന്നു ഇരുവരും. അതിവേഗതയിൽ വന്ന വാൻ ബൈക്കിനു പിറകിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആദ്യം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാൽ ദയ ആശുപത്രിയിലേക്കും കൊണ്ടുപോകുകയായിരുന്നു .തൃശൂർ ദയ ആശുപത്രിയിലുള്ള മൃതദേഹം തിങ്കളഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം തിരുവത്ര പുതിയറ പള്ളി ഖബർസ്ഥാനിൽ സംസ്കരിക്കും.
മക്കൾ : സഹദ് കെ എച്ച്, റസ്മീന, സഈറ,മരുമക്കൾ : സഫ്ന, ബാദുഷ ( ഷാർജ ), മുഷ്താഖ്.