Madhavam header
Above Pot

ഗുരുവായൂർ അർബൻ ബാങ്കിലെ യു ഡി എഫ് വിജയം സാങ്കേതികം മാത്രം , ക്രമക്കേടിനെതിരെ നിയമ നടപടി സ്വീകരിക്കും

ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യു ഡി എഫിന്റെ വിജയം സാങ്കേതിക വിജയം മാത്രമാണെന്നും , ഇരുപത്തിനായിരത്തിൽ പരം വോട്ടുകൾ ഉള്ളതിൽ 2800ൽ പരം വോട്ടുകൾ മാത്രമാണ് ലഭിച്ചത് എന്ന് സഹകരണസംരക്ഷണ മുന്നണി വാർത്ത സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു .ആകെ വോട്ടിന്റെ 14 ശതമാനം മാത്രമാണ് നേടാനായത് .86 ശതമാനം വോട്ടർമാരുടെ പിന്തുണഇവർക്കില്ലെന്നും കുറ്റപ്പെടുത്തി . വോട്ടർ പട്ടികയിൽ വ്യാപക ക്രമക്കേട് നടത്തി ,അർഹരായ എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കാതെയുമാണ് തിരഞ്ഞെടുപ്പ് നടത്തിയത് . തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടത്തിയവർക്കെതിരെ കോടതിയെ സമീപിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു .
ഗുരുവായൂർ എ കെ ജി ഭവനിൽ നടന്ന വാർത്ത സമ്മേളനത്തിൽ എം കൃഷ്ണദാസ് അഡ്വ മുഹമ്മദ് ബഷീർ ,ടി ടി ശിവദാസൻ ,സി സുമേഷ്, എൻ കെ അക്ബർ , കോൺഗ്രസ് കൗൺസിലർമാരായ ബഷീർ പൂക്കോട് ടി കെ വിനോദ് കുമാർ ,പൂക്കോട് മുൻ മണ്ഡലം പ്രസിഡന്റ് മോഹനൻ , രാജേന്ദ്രൻ കണ്ണത്ത് തുടങ്ങിയവർ സംബന്ധിച്ചു

Vadasheri Footer