ശതാബ്ദി നിറവില്‍, ഒരു വര്‍ഷത്തെ ആഘോഷവുമായി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക്.
ഗുരുവായൂര്‍ : ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ശതാബ്ദി നിറവില്‍.1920 സെപ്തംബര്‍ എട്ടിന് പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, ഇപ്പോഴത്തെ ബാങ്ക് ചെയര്‍മാന്‍ അഡ്വ വി ബലറാമിന്റെ അമ്മാവനുമായിരുന്ന അഡ്വ വെള്ളൂര്‍ കൃഷ്ണന്‍ കുട്ടി നായരുടെ നേതൃത്വത്തില്‍ ആരംഭിച്ച ഐക്യ നാണയ സംഘം ആണ് പിന്നീട് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ആയി മാറിയത് .
ഗുരുവായൂർ കോഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ ശതാബ്ദി ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങളുടെ സംഘാടക സമിതി രൂപീകരണം ശനിയാഴ്ച വൈകീട്ട് ബാങ്ക് ഹാളിൽ നടക്കും. തുടർന്ന് ബാങ്കിൽ പുതുതായി ആരംഭിക്കുന്ന എ.ടി.എം കൗണ്ടറിന്റെയും മറ്റു ഡിജിറ്റൽ സേവനങ്ങളുടെയും ഉദ്ഘാടനം ഉണ്ടാകും. ശതാ്ദിയോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ്, മാമോഗ്രാം ക്യാമ്പ്, ചിത്രരചന, കലാകായിക മേളകൾ തുടങ്ങിയവും ഉണ്ടാകും.
ആഘോഷത്തോടനുബന്ധിച്ച് ഇടപാട്കാർക്കും ജീവനക്കാർക്കും നൂതനപദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കും. ചെയർമാൻ അഡ്വ.വി.ബലറാം, വൈസ്‌ചെയർമാൻ ആർ.വി.അബൂബക്കർ, മുന്‍ ചെയര്‍മാന്‍മാരായ യതീന്ദ്ര ദാസ് , പി വേണുഗോപാല്‍ , ഡയറക്ടർമാരായ കെ.പി.ഉദയൻ, കെ.വി.സത്താർ, നിഖിൽ ജികൃഷ്ണൻ, ജനറൽ മാനേജർ കെ.ജി.സതീഷ് കുമാർ തുടങ്ങിയവർ വാർത്താ സമ്മേളത്തിൽ പങ്കെടുത്തു