ഗുരുവായൂർ അർബൻ ബാങ്ക് ശതാബ്‌ദി നിറവിൽ
ഗുരുവായൂർ : ഗുരുവായൂർ അർബൻ ബാങ്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികളുമായി ജന്മശതാബ്ദി ആഘോഷിക്കുന്നു ‘1920 സെപ്റ്റമ്പർ 8 ന് പ്രവർത്തനമാരംഭിച്ച ബാങ്ക് 2020 സപ്റ്റമ്പർ 8 ന് 100 വർഷം പിന്നിടുന്നു. ആഘോഷ പരിപാടികളുടെ ഔപചാരിക ഉൽഘാടനം സെപ്റ്റമ്പർ എട്ടാം തിയതി ഞായറാഴ്ച കാലത്ത് പത്ത് മണിക്ക് ബാങ്ക് പരിസരത്ത് വെച്ച് ടി.എൻ.പ്രതാപൻ എം പി നിർവ്വഹിക്കും . ബാങ്ക് ചെയർമാൻ അഡ്വ : വി.ബാലറാം അദ്ധ്യക്ഷത വഹിക്കും
നിരവധി വർഷങ്ങളായി ലാഭത്തിൽ പ്രവർത്തിക്കുന്ന ബാങ്കിൽ 278 കോടി രൂപ ഡെപ്പോസിറ്റും 181 കോടി വായ്പയും ‘7 കോടി രൂപ ഓഹരി മൂലധനവുമായാണ് ബാങ്ക് നൂറാം വാർഷികം ആഘോ ഷിക്കുന്നത്. 2014-2015 കാലഘട്ടത്തിൽ 16 ലക്ഷവും, 15 -16ൽ 73 ലക്ഷവും 16-17ൽ 85 ലക്ഷവും 17-18 ൽ 1 കോടി 11 ലക്ഷവും ബാങ്ക് ലാഭം നേടിയിട്ടുണ്ട് സഹകരികൾക്ക് 6% ലാഭവിഹിതം നൽകി .ഈ സാമ്പത്തിക വർഷം ബാങ്ക്.2 കോടിയിലധികം രൂപ ലാഭം കൈവരിച്ചിട്ടുണ്ട് .കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്കിൽ എ റ്റി എം കൗണ്ടറിന്റെ ഉൽഘാടനം ഉടനെ ഉണ്ടാകും
ശതാബ്ദിയോടനുബന്ധിച്ച് നിരവധി പരിപാടികളാണ് ഭരണസമിതി നടപ്പി ലാക്കുന്നത് .സഹകരണ രംഗത്തെ പ്രതിഭകൾ, സാംസ്ക്കാരിക നായകൻമാർ എന്നിവർ വിവിധ പരിപാടികളിൽ സംബന്ധിക്കും ഇതിനുള്ള സംഘാടക സമിതി ക്ക്അടുത്ത ദിവസം രൂപം കൊടുക്കും കേരളത്തിലെ 63 അർബൻ ബാങ്കുകളിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമോദനം ഗുരുവായൂർ അർബൻ ബാങ്കിന് ലഭിച്ചിട്ടുണ്ട്.
അർബൻ ബാങ്ക് ചെയർമാൻ അഡ്വ :വി.ബാലറാംഅദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആർ.എ .അബൂബക്കർ ,വി.വേണുഗോപാൽ.പി.യതീന്ദ്രദാസ്. കെ. ഡി. വീരമണി.കെ.പി.ഉദയൻ.ആന്റോ തോമസ്.കെ.വി.സത്താർ .നിഖിൽജി കൃഷ്ണൻ.സുബൈദ ഗഫൂർ – ഷിജിത.റസീന മുഹമ്മദ് ഗെയ്സ്.ബിനീഷ് – വി.മുരളീധരൻ.കെ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു