Madhavam header
Above Pot

ഗുരുവായൂർ ഉത്സവക്കഞ്ഞി വിതരണത്തിന് റേഷൻ ഏർപ്പെടുത്തി ദേവസ്വം

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിന് ഇതാദ്യമായി പകർച്ച കഞ്ഞിക്ക് ദേവസ്വം റേഷൻ ഏർപ്പെടുത്തി . ഒരു പകർച്ച കാർഡിൽ അഞ്ച് ലിറ്റർ കഞ്ഞിയും ഒന്നര ലിറ്റർ മുതിര പുഴുക്കും എട്ടു പപ്പടവുമാണ് നൽകുക . നേരത്തെ കൊണ്ട് വരുന്ന പാത്രം നിറയെ കഞ്ഞിയും പുഴുക്കും നൽകിയിരുന്നതാണ് ഇത്തവണ റേഷൻ സംവിധാന ത്തിലേക്ക് എത്തിച്ചത് . ഇതോടെ ബന്ധു വീടുകളിലേക്കും സുഹൃത്തുക്കളുടെ വീട്ടിലേക്കും പ്രസാദമായി കഞ്ഞി നൽകിയിരുന്നത് അവസാനിക്കും. ഉത്സവ കഞ്ഞിക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഭക്തർ വഴിപാട് ആയി നൽകുന്നതായിട്ടു കൂടിയാണ് ദേവസ്വം ഇത്തരം തീരുമാനത്തിലേക്ക് എത്തിയത് .

ഈ വർഷത്തെ ഉത്സവത്തിന് 2,88,58,000 രൂപയുടെ എസ്റ്റി മേറ്റ് ആണ് ദേവസ്വം തയ്യാറാക്കിയിട്ടുള്ളത് എന്ന്‌ ദേവസ്വം ചെയർമാൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഉൽസവത്തോടനുബന്ധിച്ചുള്ള കലാപരിപാടികൾക്ക് 22 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത് .ക്ഷേത്ര വൈദ്യുതാലങ്കാരത്തിനു 9,30,000 ദേവസ്വത്തിന്റെ മറ്റു കെട്ടിടങ്ങളുടെ വൈദ്യുതാലങ്കാരത്തിനു ഒന്നേകാൽ ലക്ഷം രൂപയും വകയിരുത്തി . വാദ്യത്തിന് 15 ലക്ഷവും ദേഹണ്ഡത്തിന് 18 ലക്ഷവും കണക്കാക്കുന്നു .

Astrologer

പ്രസാദ ഊട്ടിന് 2,23,03,000 രൂപയാണ് എസ്റ്റിമേറ്റ് . കഞ്ഞിക്കുള്ള അരി 40 ടൺ ,ചോറിന് 50 ടൺ അരി ,25,000 കിലോ മുതിര ,ഇടിച്ചക്ക 2,500 കിലോ , പച്ചമാങ്ങ 2000 കിലോ ,മത്തൻ 18,000 കിലോ , ഇളവൻ 10,000 കിലോ , തൈര് 50,000 ലിറ്റർ, പാള 2,50,000 എണ്ണം എന്നിവയാണ് കണക്കാക്കിയിട്ടുള്ളത് . ക്ഷേത്രത്തിന്റെ തെക്കേ മുറ്റത്ത് ഒരുക്കുന്ന വിശാലമായ പന്തലിൽ ആയിരത്തി അഞ്ഞൂറ് പേർക്ക് ഒരേ സമയം കഞ്ഞികുടിക്കാൻ കഴിയും . ഉത്സവത്തോടനുബന്ധിച് ദേവസ്വം തുറക്കുന്ന മീഡിയ സെൻറർ 17ന് രാവിലെ 11 ന് ചെയർമാൻ അഡ്വ കെ ബി മോഹൻദാസ് ഉൽഘാടനം ചെയ്യും

Vadasheri Footer