ഗുരുവായൂർ ഉത്സവം ,ബ്രോഷർ പ്രകാശനം ചെയ്തു

Above article- 1

ഗുരുവായൂർ : ഗുരുവായൂർ ഉത്സവത്തിൻ്റെ വിശദ വിവരങ്ങടങ്ങിയ ബ്രോഷർ പുറത്തിറക്കി. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ദേവസ്വം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ ബ്രോഷറിൻ്റെ പ്രകാശനം കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ആദ്യബ്രോഷർ ഏറ്റുവാങ്ങി.

Astrologer

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറസുരേന്ദ്രൻ , മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ ,ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർമാരായ പി.മനോജ് കുമാർ, ടി.രാധിക, പി.ആർ.ഒ വിമൽ.ജി.നാഥ്, തുടങ്ങിയ വർ സന്നിഹിതരായി

Vadasheri Footer