തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപൊങ്കാല സമര്‍പ്പണത്തിന് ആയിരങ്ങള്‍

ഗുരുവായൂര്‍: തിരുവെങ്കിടാചലപതി ക്ഷേത്രത്തില്‍ ദേശപൊങ്കാല സമര്‍പ്പണത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. ആറ്റുകാല്‍ ക്ഷേത്രത്തിലേയും, ഗുരുവായൂര്‍ ക്ഷേത്രത്തിലേയും മുന്‍ മേല്‍ശാന്തി കക്കാട് ദേവന്‍ നമ്പൂതിരി , തിരുവെങ്കിടാചലപതി ക്ഷേത്രം മേല്‍ശാന്തി ഭാസ്‌ക്കരന്‍ നമ്പൂതിരി, ക്ഷേത്രം കീഴ്ശാന്തിമാര്‍ എന്നിവര്‍ ചേര്‍ന്ന് പൂജാ അനുബന്ധ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പൊങ്കാല നിവേദ്യ സമര്‍പ്പണത്തിന് ഭക്തിസാന്ദ്രമായ തുടക്കം കുറിച്ചു. ഗുരുവായൂര്‍ മുരളിയുടെ നാദസ്വരം, കോട്ടപ്പടി സന്തോഷ് മാരാരുടെ പരിശവാദ്യം, നാരായണീയ പാരായണസമിതിയുടെ നാമജപസങ്കീര്‍ത്തനം എന്നിവ ചടങ്ങിന് അകമ്പടിയായി. ക്ഷേത്രം ഭാരവാഹികളായ ജി.കെ രാമകൃഷ്ണന്‍, പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറണാട്ട്, ചന്ദ്രന്‍ ചങ്കത്ത്, ജ്യോതീദാസ് കൂടത്തിങ്കല്‍, സേതുതിരുവെങ്കിടം, ശിവന്‍ കണിച്ചാടത്ത്, വി.ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി