Header 1 vadesheri (working)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സെപ്തംബര്‍ 10 മുതല്‍ പ്രവേശനം , ദിവസം 1000 പേര്‍ക്ക് ദര്‍ശനം

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിൽ വർച്വൽ ക്യൂ വഴി സെപ്തമ്പർ 10 മുതൽ പ്രതിദിനം 1000 പേർക്ക് ദർശന സൗകര്യം ചെയ്യാന്‍ ഭരണ സമിതി തീരുമാനിച്ചു . വർച്വൽ ക്യൂവിന്‍റെ ഓൺലൈൻ ബുക്കിങ്ങ് നാളെ (31-8-2020) മുതൽ ആരംഭിക്കും .പ്രതിദിനം 60 വിവാഹങ്ങൾ നടത്താന്‍ അനുവദിക്കും. ഇതിന് പുറമെ നാളെ മുതൽ വാഹനപൂജയും നടത്തും പുതിയ മേൽശാന്തിയെ തിരഞ്ഞെടുക്കാള്ള അഭിമുഖം സെപതമ്പർ 14 ന് രാവിലെ 8.30 മുതൽ ശ്രീവത്സം ഗസ്റ്റ് ഹൗസിൽ വെച്ചും നറുക്കെടുപ്പ് സെപ്തമ്പർ 15 ന് ഉച്ചപൂജക്കുശേഷം നാലമ്പലത്തിനകത്തുവെച്ചും നടത്തും.

First Paragraph Rugmini Regency (working)

കോവിഡ് പ്രോട്ടോകോൾ പാലിച്ച് മുൻകൂർ ഓൺലൈൻ ബുക്കിങ്ങ് ചെയ്തുവരുന്നവർക്ക് അനുവദിച്ച സമയക്രമപ്രകാരമാണ് ദർശനം അനുവദിക്കുക. നാലമ്പലത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുന്നതല്ല. വലിയബലിക്കല്ലിനുസമീപം നിന്ന് ഗുരുവായൂരപ്പനെ ദർശിച്ച ശേഷം ചുറ്റമ്പലം വഴി പ്രദക്ഷിണംവെച്ച് ഭഗവതിക്ഷേത്രത്തിനുസമീപത്തുള്ള വാതിൽ വഴി ബഹിർഗമിയക്കുന്ന രീതിയിലാണ് ദർശനസൗകര്യം ക്രമീകരിക്കുക. ക്ഷേതത്തിനകത്ത് ഒരുസമയം 50 പേരിൽകൂടുതൽ ഭക്തർ ഉണ്ടാകാത്തവിധത്തിലാകും ക്രമീകരണം. ഭരണസമിതി അംഗങ്ങൾ ബഹു തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാടുമായി ചർച്ച ചെയ്തശേഷമാണ് മേൽവിധം തീരുമാനമെടുത്തത്.

കാലാവുധി പൂർത്തിയായ കോയമ, ക്ഷേത്രം സെക്യൂരിറ്റി ഓഫീസർമാർ, വനിതാ സെക്യൂരിറ്റിക്കാർ എന്നിവരുടെ കാലാവുധി സെപ്റ്റമ്പർ 30 വരെ നീട്ടുന്നതിനും, ഈ തസ്തികകളിലേയക്കും സോപാനം കാവൽ ലേയക്കും അപേക്ഷ സമർപ്പിച്ച ഉദ്യാഗാർത്ഥികളെ സെപ്തമ്പർ 14, 15 തിയ്യതികളിൽ ശ്രീപത്മം ബിൽഡിങ്ങിൽ വെച്ച് അഭിമുഖം നടത്തുന്നതിനും തീരുമാനിച്ചു. ഭരണസമിതി യോഗത്തിൽ ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ് അദ്ധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരി, കെ.അജിത് , ഇ.പി.ആർ.വേശാല, കെ.വി.ഷാജി, അഡ്മിനിസ്ട്രേറ്റർ ടി.ബ്രീജകുമാരി എന്നിവർ പങ്കെടുത്തു.

Second Paragraph  Amabdi Hadicrafts (working)