തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലോഷന്‍ ഐസിയു സെപ്റ്റംബര്‍ 2ന് ബെന്നിബെഹ്നാന്‍ ഉദ്ഘാടനം ചെയ്യും

">

തൃശൂര്‍: തൃശൂര്‍മെഡിക്കല്‍ കോളേജില്‍ കൊറോണ ഐസൊലേഷന്‍ ഐ സി യുവിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ രണ്ട് ഉച്ചക്ക് രണ്ട് മണിക്ക് ചാലക്കുടി എം പി ബെന്നി ബെഹനാന്‍ നിര്‍വ്വഹിക്കും. പ്രിന്‍സിപ്പല്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ എം പിമാരായ രമ്യ ഹരിദാസ്, ടി. എന്‍. പ്രതാപന്‍, അനില്‍ അക്കര എം എല്‍ എ, കളക്ടര്‍ എസ് ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുക്കും. രമ്യ ഹരിദാസ് എം പിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 16 ലക്ഷം രൂപ ചിലവഴിച്ചാണ് ഐ സി യു സൗകര്യം ഒരുക്കിയിട്ടുള്ളത്.

കോവിഡ് രോഗവ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളജില്‍ എത്തുന്ന ന്യൂറോ സര്‍ജറിയുമായി ബന്ധപ്പെട്ട കോവിഡ് രോഗികള്‍ ഉള്‍പ്പെടെ മറ്റെല്ലാ രോഗികള്‍ക്കും ന്യൂറോ സര്‍ജറി അടിയന്തരമായി വേണ്ടിവരും. ഇത് കണക്കിലെടുത്താണ് ഐസൊലേഷന്‍ ഐസിയുവിന്റെ ന്യൂറോ സര്‍ജറി വാര്‍ഡ് -17ല്‍ ആറ് രോഗികള്‍ക്ക് ഐസിയു ചികിത്സ നല്‍കുന്നതിനായി മുഴുവന്‍ സൗകര്യത്തോടും കൂടിയ ഐസൊലേഷന്‍ ഐസിയു സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍ ഓരോ ബെഡിനും ഓക്‌സിജന്‍, സക്ക്ഷന്‍, എയര്‍, വെന്റിലേറ്റര്‍ വരെ ഘടിപ്പിക്കാവുന്ന സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ പദ്ധതി തുക കൊണ്ട് ചെയ്തിരിക്കുന്നത്. കൂടാതെ റൂഫ് സീലിംഗ്, ആറ് ഐസിയു കോട്ടുകള്‍, മോണിറ്ററുകള്‍, കാസറ്റ് എയര്‍ കണ്ടീഷന്‍ സൗകര്യം തുടങ്ങിയ മുഴുവന്‍ സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

കൊറോണ മഹാമാരി ഒഴിയുന്ന മുറയ്ക്ക് ഈ ഐസിയു സൗകര്യം തുടര്‍ന്നു പ്രവേശിപ്പിക്കപ്പെടുന്ന തലയ്‌ക്കേറ്റ പരിക്ക് മൂലവും നട്ടെല്ലിനുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍ മൂലവും ഓപ്പറേഷന് വിധേയരാകുന്ന രോഗികള്‍ക്ക് വലിയ ഉപകാരമാകും.

Leave a Reply

Your email address will not be published. Required fields are marked *

Sponsors