Post Header (woking) vadesheri

ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിന് ഞായറഴ്ച രാവിലെ മുതൽ തിരക്ക്

Above Post Pazhidam (working)

ഗുരുവായൂർ : വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്ര നടയിൽ ഞായറാഴ്ച മുതൽ തന്നെ തിരക്ക് തുടങ്ങി . രാവിലെ മുതൽ തന്നെ ഭക്തർ വരി നിൽക്കാൻ തുടങ്ങിയിരുന്നു വൈകീട്ട് ആയപ്പോഴേക്കും നൂറു കണക്കിന് പേരായി വരിയിൽ . രാത്രിയോടെ അത് വൻ തിരക്കായി മാറും . ക്ഷേത്രത്തിലെ വിഷുക്കണി ദർശനം ഏപ്രിൽ 15 ന് പുലർച്ചെ 2.34 മുതൽ 3.34 വരെയാണ്

Ambiswami restaurant

വിഷുക്കണി ദർശന സമയത്ത് പൂർവ്വാധികം ഭക്തജനത്തിരക്ക് അനുഭവപ്പെടും എന്നതിനാൽ ഭഗവൽ ദർശനത്തിന് വരുന്ന ഭക്തജനങ്ങൾ സുഗമമായ ദർശനത്തിന് ദേവസ്വം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോടും, ദേവസ്വം ഉദ്യോഗസ്ഥരുമായും, ഡ്യൂട്ടി പോലീസ് ഉദ്യോഗസ്ഥരുമായും സർവ്വാത്മനാ സഹകരിക്കണമെന്നും അഡ്മിനിസ്ട്രേറ്റർ അറിയിച്ചു . .