ഗുരുവായൂർ ദേവസ്വം ജീവനക്കാരുടെ വിളക്കാഘോഷത്തിന് മാറ്റു കൂട്ടി ഉടുക്കിൽ പാണ്ടി മേളം
ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം സ്റ്റാഫ് വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കാഘോഷത്തിന് മാറ്റു കൂട്ടി ഉടുക്കിൽ പാണ്ടി മേളം കൊട്ടി യത് ആസ്വാദകർക്ക് നവ്യാനുഭവമായി .ക്ഷേത്രം കിഴക്കേ നടപന്തലിൽ മച്ചാട് കരുമത്ര മഠത്തിലാത്ത് സേതുമാധവന്റെ പ്രമാണത്തിലാണ് ഒന്നര മണിക്കൂർ നീണ്ടു നിന്ന ഉടുക്കിൽ പാണ്ടി അരങ്ങേറിയത് .
<p ചെണ്ട പാണ്ടി യിൽ കൊട്ടുന്ന ഒന്നാം കാലം ഏഴാം കാലം വരെയുള്ള എല്ലാകാലങ്ങളും 31 പേരടങ്ങുന്ന സംഘം കൊട്ടി തീർത്തു. സേതുമാധവന്റെ വലത്തെ കൂട്ടായി മുതുവറ സുബ്രഹ്മണ്യനും ഇടത്തെ കൂട്ടായി ചേറൂർ രാജേഷും അണിനിരന്നു . ഇതിനോടപ്പം തൃക്കൂർ സ്വദേശിനി സംഗീത ശിവന്റെ അരങ്ങേറ്റവും നടന്നു . നേരത്തെ ഉടുക്ക് കൊട്ട് പഠിച്ചിരുന്ന സംഗീത സേതുമാധവന്റെ ശിക്ഷണത്തിൽ ഒരു മാസം കൊണ്ടാണ് പാണ്ടി പഠിച്ചെടുത്ത് അരങ്ങേറിയത് .
പ്രസിദ്ധ ശാസ്താം പാട്ട് കലാകാരനും അയ്യപ്പൻ വിളക്കുകൾക്ക് ഉള്ള ക്ഷേത്രം നിർമിക്കുകയും ചെയ്തിരുന്ന അന്തരിച്ച തൃശ്ശൂർ പെ റളി കണ്ണന്റെ ആഗ്രഹപ്രകാരമാണ് മച്ചാട് സേതുമാധവൻ ഉടുക്കിൽ പാണ്ടി മേളം ചിട്ടപ്പെടുത്തിയത് .കണ്ണന്റെ ശിഷ്യൻ മാരും സേതുമാധവന്റെ ശിഷ്യന്മാരുമടങ്ങുന്ന സംഘം ശാസ്താം പാട്ടിന്റെ ആസ്ഥാനമെന്ന് കരുതുന്ന 2015 പൂങ്കുന്നം പെറളി വിഷ്ണു മായ ക്ഷേത്രത്തിലാണ് 2015 ഒക്ടോബറിൽ ആദ്യമായി ഉടുക്കിൽ പാണ്ടി യിൽ അരങ്ങേറ്റം നടത്തിയത് . തുടർന്ന് തൃശൂർ തിരുവമ്പാടി ക്ഷേത്രമടക്കം 12 ക്ഷേത്രങ്ങളിലും നിരവധി പൊതു വേദികളിലും പുതിയ മേളം അവതരിപ്പിച്ചു . കഴിഞ്ഞ 20 ന് ഫ്‌ളവേഴ്‌സ് ടി വിയിലെ കോമഡി ഉത്സവത്തിലും ഉടുക്കിലെ പാണ്ടി അവതരിപ്പിച്ചിരുന്നു
.
ക്ഷേത്രത്തിനകത്ത് രാവിലെ യും ഉച്ചതിരിഞ്ഞും പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിൽ മേളവും വൈകീട്ട് യദു എസ് മാരാരുടെ തായമ്പകയും അരങ്ങേറി .ഗുരുവായൂർ ശശിമാരാരുടെ വിശേഷാൽ ഇടക്ക പ്രദിക്ഷണവും അകമ്പടിയായുള്ള രാത്രി വിളക്ക് എഴുന്നള്ളിപ്പിന് വലിയ കേശവൻ കോലമേറ്റി . പുറത്ത് മേൽപത്തുർ ആഡിറ്റോറിയത്തിൽ വൈകീട്ട് 6.30 മുതൽ ബേബി ശ്രേയ ജയദീപന്റെ ഭക്തി ഗാനമേളയും അരങ്ങേറി