ഗുരുവായൂർ ക്ഷേത്രത്തിൽ ഒരേ ഒരു തന്ത്രി , അത് പി സി നാരായണൻ നമ്പൂതിരിപ്പാട്
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഒരേ ഒരു തന്ത്രി മാത്രമെയുള്ളുവെന്നും അത് പി സി നാരായണൻ നമ്പൂതിരിപ്പാട് ആണ് എന്ന് ഗുരുവായൂർ ദേവസ്വം . ക്ഷേത്രം തന്ത്രിയുടെ പേരും പദവിയും ദുരുപയോഗം ചെയ്യരുതെന്ന് ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ്
പത്രകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
2014 ഏപ്രിൽമാസം മുതൽ ഗുരുവായൂർ ക്ഷേത്രം തന്ത്രിയുടെ ചുമതല വഹിക്കുന്നത് പി.സി നാരായണൻ നമ്പൂതിരിപ്പാടാണ് മറ്റാരും ക്ഷേത്രം തന്ത്രിയല്ല . ഗുരുവായൂർ ക്ഷേത്രം തന്ത്രിയാണെന്ന് പറഞ്ഞ് മറ്റുചിലർ ഭക്തജനങ്ങളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതായും പ്രസ്താവനകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു. ക്ഷേത്രം തന്ത്രി എന്ന നിലയിൽ പി.സി നാരായണൻ നമ്പൂതിരിപ്പാടിനല്ലാതെ മറ്റാർക്കും പ്രവർത്തിക്കാനോ, പൊതു പ്രസ്താവനകൾ നടത്താനോ അധികാരമില്ലെന്നും ഭക്തജനങ്ങളും പൊതുജനങ്ങളും ഇതിൽ വഞ്ചിതരാകരുതെന്നും ചെയർമാൻ പത്രകുറിപ്പിലൂടെ അറിയിച്ചു.
നേരത്തെ അഹിന്ദുക്കൾക്കും ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനമാകാം എന്ന തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് പ്രസ്താവന ഇറക്കിയിരുന്നു . മറ്റു തന്ത്രി കുടുംബാംഗ ങ്ങൾ എല്ലവാവരും ചേർന്നാണ് അന്ന് അതിനെ പ്രതിരോധിച്ചെങ്കിലും ദേവസ്വം അധികൃതർ മൗനം പാലിക്കുകയായിരുന്നു . തിരഞ്ഞെടുപ്പിൽ ടി എൻ പ്രതാപന് വോട്ടു ചെയ്യണമെന്ന് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം തന്ത്രി അല്ലെന്ന പ്രസ്താവനയുമായി ദേവസ്വം എത്തിയിരിക്കുന്നത്