Above Pot

ഗുരുവായൂർ ക്ഷേത്ര വിവാദം , പ്രാധാനമന്ത്രിക്ക് പരാതി നൽകും: ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം തന്ത്രിയ്ക്കെതിരെയുള്ള ദേവസ്വം ചെയർമാന്റെ പ്രസ്താവന ഖേദകരവും പ്രതിഷേധാർഹവുമാണെന്ന് ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി.
ഗുരുവായൂർ ക്ഷേത്രത്തിലെ കീഴ്വഴക്ക ആചാര ആനുഷ്ഠാനങ്ങൾക്ക് കോട്ടം വരുത്തുന്ന രീതിയിൽ ദേവസ്വം ഭരണകർത്താക്കളുടെ കടന്നുകയറ്റം ക്ഷേത്ര സംവിധാനത്തിന് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്നും ഇത്തരം നടപടികൾക്കെതിരെപ്രാധാനമന്ത്രിയക്ക് പരാതി നൽകുമെന്നും ക്ഷേത്ര പാരമ്പര്യ പരിചാരക സമിതി ക്ഷേത്രക്കാര്യങ്ങളിലെ അവസാന വാക്കായ തന്ത്രി നമ്പൂതിരിപ്പാടിന്റെ അഭിപ്രായത്തെ തെല്ലും മാനിക്കാതെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഭരണസമിതി പല തീരുമാനങ്ങളും എടുത്തു വരുന്നതെന്നും പാരമ്പര്യ പരിചാരക സമിതി യോഗം കുറ്റപ്പെടുത്തി.

First Paragraph  728-90

സുപ്രീകോടതിയുടെ വിധി പ്രകാരം ക്ഷേത്രകാര്യങ്ങളിലെ അവസാനവാക്കാണ് തന്ത്രിയുടേതാണെന്നും യോഗം അഭിപ്രായപ്പെട്ടു. ജൂൺ 24 ന് വൈകീട്ട് 6.45 ന് ശേഷം നടന്ന ക്ഷേത്രത്തിലെ ഉപദേവതയായ ഭഗവതിയുടെ കലശത്തിന്റെ ആചാര്യവരണ സമയത്ത് വാതിൽ മാടത്തിന്റെ ഇടനാഴികയിൽ പ്രവേശിച്ച് ദേവസ്വം ചെയർമാനോട് അത് പാടില്ലെന്ന് പറഞ്ഞ തന്ത്രിയോട് ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസ് കയർത്ത് സംസാരിക്കുകയാണ് ചെയ്തത്.ഗുരുവായൂർ ദേവസ്വം ഭരണസമിതിയുടെ ക്ഷണപ്രകാരമാണ് തന്ത്രി ആചാര്യവരണത്തിന് എത്തിയത്. അല്ലാതെ തന്ത്രിയുടെ ക്ഷണപ്രകാരമല്ല ചെയർമാൻ വന്നത്. ഇതിനു മുമ്പ് ക്ഷേത്രത്തിൽ നടന്ന അഷ്ടമംഗല പ്രശ്നത്തിനിടയിലും തന്ത്രിയോട് ദേവസ്വം ചെയർമാൻ അധിക്ഷേപകരമായ പരമാർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പത്രകുറിപ്പിൽ പാരമ്പര്യ പരിചാരക സമിതി അറിയിച്ചു.

Second Paragraph (saravana bhavan

new consultancy

ഇത്തരം പ്രവർത്തികളെല്ലാം ക്ഷേത്ര ചൈതന്യത്തെ ഹാനികരമായി ബാധിക്കുന്നതാണെന്നും ഭരണസമിതി അംഗങ്ങൾ തന്നെ ഇപ്രകാരം പെരുമാറുന്നത് ഖേദകരമാണെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ക്ഷേത്രത്തിലെ ആചാര്യനെ വേദനിപ്പിക്കുന്ന തരത്തിൽ പെരുമാറിയ ചെയർമാന്റെ നടപടി വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും വാർത്താകുറിപ്പിൽ അറിയിച്ചു. പാരമ്പര്യ പരിചാരക സമിതി യോഗം തന്ത്രിയും ഭരണസമിതി അംഗവുമായ ചേന്നാസ് നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. തന്ത്രി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. കീഴേടം രാമൻ നമ്പൂതിരി , പുതിയേടത്ത് ആനന്ദൻ എന്നിവർ സംസാരിച്ചു . പ്രസിഡന്റായി ചേന്നാസ് സതീശൻ നമ്പൂതിരിപ്പാടിനെയും സെക്രട്ടറിയായി കീഴേടം രാമൻ നമ്പൂതിരിയേയും ട്രഷററായി മുന്നൂലം ഭവൻ നമ്പൂതിരിയേയും രക്ഷാധികാരിയായി തന്ത്രി നാരായണൻ നമ്പൂതിരിപ്പാടിനെയും യോഗം തിരഞ്ഞെടുത്തു.

buy and sell new