ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ശുദ്ധികര്‍മ്മ ചടങ്ങുകള്‍ നടക്കും .
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചൊവ്വാഴ്ചയും ബുധനാഴ്ചയും ശുദ്ധികര്‍മ്മ ചടങ്ങുകള്‍ നടക്കും . ചൊവ്വാഴ്ച വൈകീട്ടം, ബുധനാഴ്ച രാവിലേയും നടക്കുന്ന ശുദ്ധികര്‍മ്മ ചടങ്ങുകള്‍ക്ക്
ക്ഷേത്രം തന്ത്രിയും, ഓതിയ്ക്കന്മാരും നേതൃത്വം നല്‍കും. നീണ്ട ഇടവേളയ്ക്കുശേഷം ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം വഴിപാട് ബുധനാഴ്ച പുനരാരംഭിയ്ക്കും. ഓണ്‍ലൈനിലൂടെ ബുക്ക്‌ചെയ്ത ആയിരംപേര്‍ക്ക് ദേവസ്വം ദര്‍ശനസൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും, ഓണ്‍ലൈനിലൂടെ ദര്‍ശനത്തിനുവരുന്ന ഭക്തരുടെ എണ്ണം പരിമിതമാണ് .ബുക്കിങ്ങ് നടത്തിയ പലരും ദർശനത്തിന് എത്തുന്നില്ല . . എന്നാല്‍ നെയ്യ്‌വിളക്ക് ശീട്ടാക്കി നേരിട്ട് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുറവൊന്നുമില്ല. ക്ഷേത്രത്തിന് പുറത്തുനിന്ന് ദര്‍ശനം നടത്താനും, വഴിപാടുകള്‍ നടത്താനും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തദ്ദേശവാസികള്‍ക്ക് ഓണ്‍ലൈനില്‍ ബുക്കുചെയ്യാതെ ക്ഷേത്രത്തിനകത്തേയ്ക്ക് ദര്‍ശനസൗകര്യം ഒരുക്കുന്നകാര്യത്തില്‍ അടുത്തുചേരുന്ന ഭരണസമിതിയോഗത്തില്‍ തീരുമാനമുണ്ടാകുമെന്നറിയുന്നു.