ഗുരുവായൂരിൽ കാന നിറഞ്ഞു മലിനജലം റോഡിലേക്ക് ,പുലർച്ചെ ക്ഷേത്രത്തിൽ എത്തുന്നവർ നടക്കുന്നത് മലിന ജലത്തിൽകൂടി
ഗുരുവായൂർ : ഗുരുവായൂർ തെക്കേ നടയിൽ ഇന്നർ റിങ് റോഡിൽ കാന നിറഞ്ഞു മലിനജലം റോഡിലേക്ക് ഒഴുകുന്നു . പുലർച്ചെ ഈ മലിന ജലം ചവിട്ടിയാണ് ഭക്തർ ക്ഷേത്രത്തിലേക്ക് പോകുന്നത് . ഏകാദശി ദിവസം ആയിരങ്ങളാണ് മലിന ജലം ചവിട്ടി പോകേണ്ടി വന്നത് തെക്കേ നടയിൽ രാധിക ലോഡ്ജിനു മുന്നിലുള്ള കാനായാണ് നിറഞ്ഞു കവിയുന്നത് .ഈ കാനയിൽ നിന്നും പോലീസ് സ്റ്റേഷൻ റോഡിലെ കാനയിലേക്കുള്ള ചെറിയ കൾ വർട്ട് അടയുമ്പോഴാണ് ഒഴുക്ക് നിലച്ചു മലിന ജലം റോഡിലേക്ക് ഒഴുകുന്നത് . മുൻപ് ഏകാദശിക്ക് മുൻപായി ഇന്നർ റിംഗ് റോഡിലെ കാനകൾ എല്ലാം ശുചീകരിക്കുന്ന പതിവ് ഉണ്ടായിരുന്നു . ദേവസ്വം ആശുപത്രിക്ക് എതിരെയുള്ള ബഹുനില ഫ്ലാറ്റിൽ നിന്നും ,വന മാല ഹോട്ടലിൽ നിന്നും അടക്കമുള്ള മലിന ജലമാണ് ഇവിടെ ഒഴുകി എത്തുന്നത് . മലിന ജലം റോഡിലേക്ക് ഒഴുകുന്ന ത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ , ദേവസ്വം റോഡിലെ കാനകൾ വൃത്തിയാക്കേണ്ട ജോലി നഗര സഭയുടേതല്ലെന്ന ധിക്കാരപരമായ മറുപടിയാണ് നഗര സഭ ചെയർ മാനിൽ നിന്നും ഉണ്ടായത് . ദേവസ്വവും നഗര സഭയുമായുള്ള തർക്കത്തിൽ ബുദ്ധി മുട്ടിലാകുന്നത് ക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തരാണ് .നഗര സഭ ചെയർ മാന്റെ കാലാവധി തീരുന്നതിന് മുൻപ് ഉൽഘാടനങ്ങളുടെ ഘോഷയാത്ര നടത്തുന്ന തിരക്കിലായത് കൊണ്ട് ആകും ഗുരുവായൂരപ്പ ഭക്തർക്ക് മാത്രം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ചെയർമാൻ നിസാരവൽക്കരിക്കുന്നതെന്ന് ഭക്തർ ആരോപിച്ചു .