ദേവസ്വം ചെയർമാന്റെ നിർദേശത്തിന് പുല്ലുവില , ഭക്തരെ തടഞ്ഞു വിമുക്ത ഭടന്മാർ
ഗുരുവായൂർ : ശബരി മല സീസണിൽ ഗുരുവായൂർ ക്ഷേത്രത്തിൽ രാത്രി 9 മണിവരെ നടപന്തലിൽ വരിയിൽ നിൽക്കുന്ന ഭക്തർക്ക് ദർശന സൗകര്യം നൽകുമെന്ന ചെയർമാന്റെ ഉറപ്പിന് പുല്ലു വില കല്പിച്ചു വിമുക്തഭടന്മാർ . കഴിഞ്ഞ ദിവസം ചെയർ മാൻ നടത്തിയ വാർത്ത സമ്മേളനത്തിൽ ആണ് നടപന്തലിൽ രാത്രി 9 മണി വരെ വരിയിൽ നിൽക്കാൻ ഭക്തർക്ക് അവസരം നൽകുമെന്ന് പറഞ്ഞിരുന്നത് .എന്നാൽ എട്ടര മണിക്ക് തന്നെ വിമുക്ത ഭടന്മാർ ഭക്തർ വരിയിൽ നിൽക്കുന്നത് തടസപ്പെടുത്തുകയാണ്. 9 മണി വരെ വരിയിൽ നിൽക്കാൻ അവസരം കൊടുക്കുമെന്ന് ചെയർ മാൻ അറിയിച്ചിട്ടുണ്ടല്ലോ എന്നാരാഞ്ഞവരോട് ചെയർ മാൻ അല്ല തങ്ങളാണ് എത്രമണിവരെ ആളെ അകത്തേക്ക് വിടണമെന്ന് നിശ്ചയിക്കുന്നതെന്ന് വിമുക്ത ഭടന്മാർ ധാർഷ്ട്യ ത്തോടെ മറുപടി നൽകി .വരിയിൽ ഇടക്ക് രണ്ട് വിമുക്ത ഭടന്മാർ കയറി നിന്ന് പിറകിൽ നിൽക്കുന്നവരോട് നിങ്ങളെ അകത്തേക്ക് വിടില്ല എന്ന് പറഞ്ഞു തടയുകയായിരുന്നു . സ്ത്രീകളടക്കം നൂറു കണക്കിന് ഭക്തർക്കാണ് ദർശന സൗകര്യം നിഷേധിച്ചത് .
എല്ലാ ശനിയാഴ്ച രാത്രിയും ദർശനത്തിന് എത്തുന്നവരുടെ വലിയ തിരക്ക് ഉണ്ടാകാറുണ്ട് .മണ്ഡല കാലത്ത് അത് വളരെ വർധിക്കുകയും ചെയ്യും . അതനുസരിച്ചാണ് രാത്രി 9 മണിവരെ വരിയിൽ നിൽക്കുന്നവരെ അകത്തേക്ക് കടത്തി വിട്ട് ദർശനത്തിന് അവസരം നൽകുമെന്ന് അറിയിച്ചരുന്നത് . ക്ഷേത്ര ഭണ്ഡാരത്തിൽ ഏറെ വരുമാനക്കുറവ് ഉണ്ടായി കൊണ്ടിരിക്കുകയാണ് . ഇപ്പോൾ തന്നെ പെൻഷനും ശമ്പളവും നൽകാനുള്ള തുക ഭണ്ഡാര വരവിൽ നിന്ന് ലഭിക്കുന്നില്ല അതിനിടയിലാണ് ഭക്തരാരും ദർശനത്തിന് എത്തേണ്ട എന്ന നിലപാട് ചില ജീവനക്കാർ എടുക്കുന്നത്