ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉത്രാട ദിനത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടന്നു , രാവിലെ ശീവേലിക്ക് ശേഷം കൊടി മര ചുവട്ടില്‍ മേല്‍ശാന്തി ചുമതല ഉള്ള ഓതിക്കന്‍ സതീശന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല ഭഗവാന് സമര്‍പ്പിച്ചു . തുടര്‍ന്ന്‍ ക്ഷേത്രത്തിന് പുറത്ത് ദീപസ്തംഭത്തിന് താഴെ ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസും ഭരണ സമിതി അംഗങ്ങളും ഭക്തരും ഭഗവാന് കാഴ്ചക്കുലകള്‍ സമര്‍പ്പിച്ചു . കോവിഡ് കാരണം ഭക്തര്‍ക്ക് ക്ഷേത്രത്തിനകത്തേക്ക് പ്രവേശനം ഇല്ലാത്തതിനാലാണ് ക്ഷേത്രനടയിലേക്ക് കാഴ്ചക്കുല സമര്‍പ്പണം മാറ്റിയത് .തോട്ടത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും മികച്ച നേന്ത്രക്കുലകള്‍ ആണ് കാഴ്ചക്കുലകള്‍ ആയി ഭഗവാന് സമര്‍പ്പിക്കുന്നത് . ഇതില്‍ ഒരു ഭാഗം ഗുരുവായുരപ്പന്റെ ആനകള്‍ക്ക് നല്‍കും ബാക്കിയുള്ളത് ലേലം ചെയ്ത് വില്‍ക്കും .