Header 1 vadesheri (working)

ദേവസ്വം മലക്കം മറിഞ്ഞു , ഗുരുവായൂരിൽ നാലമ്പലത്തിലേക്കുള്ള പ്രവേശനത്തിന് വീണ്ടും വിലക്ക്.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തേക്ക് ആറാം തിയ്യതി മുതൽ ഭക്തർക്ക് പ്രവേശന വിലക്ക് . കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടിയാണ് ദേവസ്വം നാലമ്പലത്തിനകത്തേക്കുള്ള ദർശന വിലക്ക് ഏർപ്പെടുത്തിയത് . ഇനി ബലി കല്ലിന്റെ മുന്നിൽ നിന്ന് ദർശനം നടത്തി ഭക്തർക്ക് മടങ്ങാം . വെർച് ൽ ക്യൂ വഴിവരുന്ന ഭക്തരുടെ എണ്ണവും 2000 പേർക്ക് ആക്കി കുറച്ചു .ഈ മാസം ഒന്ന് മുതൽ ദിവസവും നാലായിരം പേർക്ക് ഈ സംവിധാനം വഴി ദർശന സൗകര്യം അനുവദിച്ചിരുന്നു .നെയ് വിളക്ക് ശീട്ടാക്കി വരുന്നവർക്കും പ്രവേശനം നൽകും .കോവിഡിനെ തുടർന്ന് നാലമ്പല ദർശനത്തിനു ഉണ്ടായിരുന്ന വിലക്ക് കഴിഞ്ഞ ഒന്നാം തിയ്യതി മുതലാണ് ദേവസ്വം നീക്കിയിരുന്നത്

First Paragraph Rugmini Regency (working)

അതെ സമയം നാലമ്പല ദർശനത്തിന് ദേവസ്വം വിലക്ക് ഏർപ്പെടുത്തിയ കാലയളവിൽ ഏകാദശി ദിവസവും , പിറ്റേന്ന് പുലർച്ചയും (നവംബർ 25 26 തിയ്യതികളിൽ) മന്ത്രി ഭാര്യക്കും സംഘത്തിനും നാലമ്പല ദർശനം അനുവദിച്ചതിൽ ജീവനക്കർക്കിടയിലും നാട്ടുകാരിലും ഉണ്ടായ രോഷം തണുപ്പിക്കാനാണ് കഴിഞ്ഞ ഒന്ന് മുതൽ എല്ലവർക്കും നാലമ്പല ദർശനം അനുവദിച്ചു ദേവസ്വം ഉത്തരവ് ഇറക്കിയതത്രെ . പ്രതിഷേധം കത്തി പടരുകയും ഹൈക്കോടതിക്ക് ലഭിച്ച പരാതിയിൽ കോടതി റിപ്പോർട്ട് തേടുകയും ചെയ്തതോടെ ദേവസ്വം നിലപാട് മാറ്റുകയായിരുന്നു .

ഏകാദശി ദിവസം ദേവസ്വം മന്ത്രി കടകം പിള്ളിയുടെ ഭാര്യയും മരുമകളും രണ്ടു തവണ വിലക്ക് ലംഘിച്ച് ദർശനം നടത്തിയിരുന്നു . പിറ്റേന്ന് പുലർച്ച ഇവർക്കൊപ്പം ദേവസ്വം കമ്മീഷ്ണർ വേണുഗോപാൽ അദ്ദേഹത്തിൻറെ കുടുംബം ,ദേവസ്വം ചെയർ മാൻ ഭരണ സമിതി അംഗങ്ങൾ ,ചെയർമാന്റെ അടുത്ത ബന്ധു എന്നിവരടങ്ങിയ വൻ സംഘമാണ് ദർശനം നടത്തിയത് . ഒരു മണിക്കൂറോളം സമയം ഇവർ നാലമ്പലത്തിനകത്ത് ഉണ്ടായിരുന്നു . മലയാളം ഡെയിലി ആണ് വാർത്ത ആദ്യം പുറത്ത് കൊണ്ട് വന്നത് . തുടർന്ന് മറ്റ് മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു . ഇതിനെത്തുടർന്ന് ബി ജെ പി യുടെ സംസ്ഥാന നേതാവ് നാഗേഷ് പ്രശ്നം ഹൈക്കോടതിയിലുമെത്തിച്ചു. സംഭവം വിവാദമായതോടെ ദേവസ്വം മന്ത്രി തന്റെ നീരസം ദേവസ്വം അധികൃതരെ അറിയിച്ചു എന്നാണ് പുറത്തു വരുന്ന വിവരം . തിരഞ്ഞെടുപ്പ് സമയത്ത് ഒരു അനാവശ്യ വിവാദം ദേവസ്വം ഉണ്ടാക്കി വെച്ചു എന്നാണ് ഇടതു നേതാക്കളുടെയും നിലപാട്

Second Paragraph  Amabdi Hadicrafts (working)