Above Pot

ഗുരുവായൂരിൽ തെരുവ് നായ ശല്യം അതിരൂക്ഷം , ക്ഷേത്ര നടയിൽ മൂന്ന് പേരെ കടിച്ചു പൊളിച്ചു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടപ്പുരയില്‍ തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് ഭക്തര്‍ക്ക്
കടിയേറ്റു .ഒരാളുടെ കാലിന്റെഭാഗം കാലിന്റെ ഭാഗം നായ കടിച്ചെടുത്തു . തൃത്താല തലക്കശ്ശേരി മോഹന്‍ദാസിന്റെ ഭാര്യ സുനിത (37), ഡല്‍ഹി ഇസ്കോൺ ആശ്രമത്തിൽ നിന്ന് ദർശനത്തിന് എത്തിയ മുരളി കൃപദാസ് (23),, പാലക്കാട് കൊഴിഞ്ഞമ്പാറ മൂകമട വീട്ടില്‍ നാരായണന്‍ (45) എന്നിവര്‍ക്കാണ് നായ്ക്കളുടെ കടിയേറ്റത്. മുരളി കൃപ ദാസിനെയും , നാരായണനെയും തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .സുനിതയെ ദേവസ്വം ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തൃത്താല താലൂക്ക് ആശുപത്രിയിലേക്കും കൊണ്ട് പോയി .

First Paragraph  728-90

സുനിതയുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയതായിരുന്നു ഭര്‍ത്താവ് മോഹന്‍ദാസും, മക്കളായ അനുരാഗ്, ശ്രീരാഗ് എന്നിവര്‍ക്കൊപ്പമാണ് ഗുരുവായൂരിലെത്തിയത്. രാവിലെ തീര്‍ത്ഥക്കുളത്തില്‍ നിന്ന് കാല്‍കഴുകി ക്ഷേത്രത്തിലേക്ക് കടക്കാനൊരുങ്ങുന്നതിനിടയില്‍ നടപ്പുരയില്‍ നിന്നാണ് സുനിതയുടെ ഇടതുകാലിന് കടിയേറ്റത്. രക്തം ഒലിച്ച് വേദനയില്‍ പുളഞ്ഞ സുനിതയെ ആസ്പത്രിയില്‍ എത്തിക്കാന്‍ ആ സമയം ദേവസ്വം ആംബുലന്‍സും സ്ഥലത്തില്ലായിരുന്നു വത്രെ വത്രെ . ഏറെ നേരം കാത്തുനിന്നാണ് ആംബുലന്‍സെത്തിയത്. ദേവസ്വം ആശുപത്രിയിലേക്കാണ് ആദ്യം പോയത്. കാലിന്റെ എല്ലിന് കേടുപറ്റിയിട്ടുണ്ടെന്ന് പറഞ്ഞു. ഹരേരാമ പ്രസ്ഥാനത്തോടൊപ്പം ഗുരുവായൂരിലെത്തിയതായിരുന്നു മുരളി കൃപദാസ്. ക്ഷേത്രത്തിലേക്ക് പോകാന്‍വേണ്ടി കിഴക്കേ നടപ്പുരയില്‍ നില്‍ക്കുമ്പോഴാണ് കാലിന് കടിയേറ്റത്. നാരായണന്റെ കാലിന്റെ മടമ്പാണ് നായ്ക്കള്‍ കടിച്ചുകീറിയത്.

Second Paragraph (saravana bhavan

ക്ഷേത്രം നടപ്പുരയില്‍ മാസങ്ങളോളമായി തെരുവുനായ്ക്കൂട്ടങ്ങള്‍ ഭക്തരുടെ സമാധാനം കെടുത്തുകയാണ്. വരി നില്‍ക്കുന്ന ഭാഗത്ത് അവ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും വലിയ ഭീഷണിയായിട്ട് മാസങ്ങളായി. രാത്രിയില്‍ നിരവധി ഭക്തര്‍ കുടുംബസമേതം നടപ്പന്തലില്‍ ഉറങ്ങാറുണ്ട്. ചുറ്റും ഇരുപതിലേറെ തെരിവുനായ്ക്കളുള്ളതിനാല്‍ അവര്‍ക്ക് ധൈര്യമായി ഉറങ്ങാനാകുന്നില്ലെന്നും ഭക്തര്‍ ആരോപിച്ചു.ഗുരുവായൂർ ദേവസ്വം ആരോഗ്യ വിഭാഗത്തിന്റെ കടുത്ത അവസ്ഥയാണ് തെരുവ് നായക്കൂട്ടം ക്ഷേത്ര നടയിൽ വർധിക്കാൻ കാരണം .നായയെ എന്തെങ്കിലും ചെയ്താൽ മേനക ഗാന്ധി പ്രശ്‍നമുണ്ടാക്കും എന്ന പല്ലവി യാണ് അവർക്ക് സ്ഥിരം പറയാനുള്ളത് .ക്ഷേത്ര ത്തിലെത്തുന്ന ഭക്തരുടെ സുരക്ഷ യെക്കാളും വലുതാണോ നായ പ്രേമം എന്നാണ് ഭക്തർ ചോദിക്കുന്നത്
ഇതിനിടെ ഗുരുവായൂര്‍ കിഴക്കേനട റെയില്‍വേ ഗേറ്റിന്റെ തെക്കുഭാഗത്തും, നെന്‍മിനി ഭാഗത്തും തെരുവുനായ്ക്കള്‍ 11-പേരെ കടിച്ചു. ഗുരുവായൂര്‍ നമ്പിക്കോട്ടൂര്‍ വിഷ്ണു(18), വടക്കന്‍ വീട്ടില്‍ ജെയ്സണ്‍ (49), കൊല്ലം കുന്നത്ത് കൊച്ചുപാങ്ങാട്ട് മുരളീധരന്‍ പിള്ള (71), കേച്ചേരി കറുപ്പംവീട്ടില്‍ ഹര്‍ഷാദ് (23), ഉത്തരപ്രദേശ് സ്വദേശി മംഗല്‍പ്രസാദ് (39), പാലക്കാട് സ്വദേശി നാരായണന്‍ (70), കൈപ്പമംഗലം ബൈജു (43), നെന്‍മിനി നന്ദകുമാര്‍ (58) ,നെന്‍മിനി വിശ്വനാഥന്‍ (63), സാജന്‍ (36) എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ ചാവക്കാട് താലൂക്ക് ആസ്പത്രിയില്‍ നിന്നാണ് ചികിത്സ തേടിയത്. എല്ലാവര്‍ക്കും കുത്തിവെപ്പെടുത്തു.