ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 422 ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 29 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ ക്ഷേത്രവുമായി ബന്ധപ്പെട്ട് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 74 ആയി. ദേവസ്വം മെഡിക്കല്‍ സെന്ററില്‍ 151 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 18 പേര്‍ക്കും ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ 271 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 11പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ഏഴ് സെക്യൂരിററി ജീവനക്കാര്‍ക്കും എട്ട് കഴകക്കാര്‍ക്കും രണ്ട് കോയ്മക്കും കലവറയിലുള്ള രണ്ട് പേര്‍ക്കും ക്ഷേത്രത്തിലെ രണ്ടും പാഞ്ചജന്യത്തിഒന്നും ക്ലര്‍ക്കുമാര്‍ക്കും കീഴാശാന്തി, വാച്ച്മാന്‍, നാഗസ്വരം, മദ്ദളം, ആനപാപ്പാന്‍, റൂം ബോയ് എന്നീവിഭാഗങ്ങളിലെ ഓരോരുത്തരുമാണ് രോഗികളായത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് സ്ത്രീകളും ബാക്കിയുള്ളവര്‍ പുരുഷന്മാരുമാണ്. ഇവരില്‍ ഏഴ് പേരെ നാട്ടി്ക സി.എഫ്.എല്‍.ടി.സെന്ററിലേക്കും നാല് പേരെ ശ്രീവത്സം അനക്‌സിലേക്കും മാറ്റി. ബാക്കിയുള്ളവര്‍ വീടുകളില്‍ ക്വാറന്റൈനിന്‍ കഴിയും. മെഡിക്കല്‍ സെന്ററില്‍ ആരോഗ്യ വകുപ്പും ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സ്വകാര്യ ഏജന്‍സിയുമാണ് പരിശോധന നടത്തിയത്. ദേവസ്വത്തിലെ മറ്റു ജീവനക്കാര്‍ക്ക് ചൊവ്വാഴ്ചയും പരിശോധന നടത്തും.