Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം വരവിൽ വൻ കുറവ്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിലെ ഭണ്ഡാരം വരവിൽ വൻ കുറവ് . സ്വർണത്തിന്റെയും പണത്തിന്റെയും വരവിൽ വലിയ കുറവാണ്‌ ഈ മാസം അനുഭവപ്പെട്ടത് . കഴിഞ്ഞ വർഷം ആഗസ്റ്റിൽ ലഭിച്ചതിനേക്കാൾ ഏകദേശം അര കോടിയോളും രൂപയാണ് ഇത്തവണ ഭണ്ഡാരത്തിൽ കുറഞ്ഞത് .2,98,01,852 രൂപയാണ് ഇത്തവണ എല്ലാ ഭണ്ഡാരങ്ങളൂം തുറന്ന് എണ്ണിയപ്പോൾ ലഭിച്ചത് കഴിഞ്ഞ വർഷം ഇതേ കാലത്ത് 3,44,93,787 രൂപ ലഭിച്ച സ്ഥാനത്താണ് ഇത്രയും വലിയ വ്യത്യാസം ഉണ്ടായത് . സ്വർണമായി ലഭിച്ചത് ഒരു കിലോ തൊള്ളായിരത്തി ഇരുപത്തിരണ്ട് ഗ്രാമും നാനൂറ് മില്ലീഗ്രാമും (1.922.400 ) മാത്രം . 14 കിലോ 600 ഗ്രാം വെള്ളിയും ലഭിച്ചു . നിരോധിച്ച ആയിരത്തിന്റെ 30 നോട്ടും അഞ്ഞൂറിന്റെ 123 എണ്ണവും അടക്കം 91,500 രൂപയുടെ മൂല്യമില്ലാത്ത നോട്ടുകളും ലഭിച്ചു മൂന്നു കോടിയിൽ കൂടുതൽ പണം വേണം ജീവനക്കാർക്ക് ശമ്പളവും പെൻഷനും നല്കാൻ തികയില്ല എന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ് തൃശൂർ ജില്ലാ സഹകരണ ബാങ്കിനായിരുന്നു എണ്ണുന്നതിന്റെ ചുമതല .

buy and sell new

First Paragraph  728-90