ക്ഷേത്ര ദർശനത്തിന് വരിയിലുള്ളവർക്ക് ഉള്ള ബഞ്ച് വിവാഹ പാർട്ടി കയ്യേറി

">

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ തൊഴാൻ ഉള്ള വരിയിൽ ഉള്ളവർക്ക് ഇരിക്കാനായി ഇട്ട ബഞ്ചുകൾ വിവാഹ പാർട്ടിയിലെ ആളുകൾ കയ്യേറിയതോടെ ദർശനത്തിന് എത്തിയവർ മണിക്കൂറുകളോളം നിൽക്കേണ്ടി വന്നു .കല്യാണ മണ്ഡപത്തിന് തെക്ക് ഭാഗത്ത് ദർശനത്തിന് വാരിയുള്ളവർക്കായി ഇട്ടിട്ടുള്ള ബെഞ്ചുകൾ ആണ് രാവിലെ കല്യാണ പാർട്ടിക്കാർ കൈയേറിയത് . ഇന്ന് അവധി ദിവസമായതിനാൽ ദർശനത്തിനും നല്ല തിരക്ക് ഉണ്ടായിരുന്നു . നിരവധി കല്യാണമാണ് ഗുരുവായൂരിൽ നടന്നത് . ഇതിൽ പങ്കെടുക്കാൻ എത്തിയവരാണ് താലികെട്ട് ഇരുന്ന് കാണാൻ വേണ്ടി ബഞ്ചുകൾ കയ്യടക്കിയത് . മുൻപൊക്കെ ദർശത്തിന് വരി ഉള്ളപ്പോൾ തൊഴാൻ അല്ലാത്തവരെ ആരെയും അവിടെ ഇരുത്താറില്ല . ഇപ്പോഴ ത്തെ സെക്യൂരിറ്റി ജീവനക്കാർ ഇതിലൊന്നും ഇടപെടാൻ തയ്യാറാകുന്നില്ല .

Leave a Reply

Your email address will not be published. Required fields are marked *

Sponsors