Madhavam header
Above Pot

ഗുരുവായൂർ സത്രം വളപ്പിൽ നിർമിച്ച കടമുറികളുടെ താക്കോൽ ദാനം നടത്തി

ഗുരുവായൂർ : കിഴക്കേ നടയിൽ സത്രം ബ്ലോക്കിൽ പുതിയതായി നിർമ്മിച്ച കടമുറികളുടെ സമർപ്പണചടങ്ങിന്റെ ഉദ്ഘാടനം കെ.വി അബ്ദുൾഖാദർ എം.എൽ.എ നിർവ്വഹിച്ചു. ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെ.ബി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. പുതിയതായി നിർമ്മിച്ച കടമുറികളുടെ താക്കോൽ ദേവസ്വം ചെയർമാൻ കെ.വി അബ്ദുൾ ഖാദർ എം.എൽ.എയ്ക്ക് കൈമാറി.

ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയൻ. കെ.കെ രാമചന്ദ്രൻ, പി ഗോപിനാഥൻ, മമ്മിയൂർ ദേവസ്വം ബോർഡ് ചെയർമാൻ ജി.കെ പ്രകാശൻ, ദേവസ്വം അഡ്മിനിസ്ട്രറ്റർ എസ്.വി ശിശിർ, വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് കെ വി അബ്ദുൽ ഹമീദ് , ടി.എൻ മുരളി എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സംഘടാ ഭാരവാഹികൾ , കച്ചവടക്കാരുടെ കുടംബങ്ങൾ എന്നിവർ സംബന്ധിച്ചു. .ഗുരുവായൂരിലെത്തുന്ന ഭക്തർക്ക് മികച്ച സൗകര്യമൊരുക്കുന്നതിന് ബഹുനില കെട്ടിടം നിർമ്മിക്കുന്നതിനായാണ് സത്രം ബ്ലോക്കിലെ മുപ്പതോളം വ്യാപാരികളെ ദേവസ്വം ഒഴിപ്പിച്ചത് . വർഷങ്ങൾ നീണ്ടു നിന്ന കേസിന്റെ ഫലമായി സുപ്രീം കോടതി കടമുറികൾ ഒഴിയാൻ ഉത്തരവിടുകയായിരുന്നു.

Astrologer

താൽക്കാലിക സംവിധാനമായാണ് ഈ കടമുറികൾ പണിതിട്ടുള്ളത് . ഷോപ്പിംഗ് കോംപ്ലെക്സ് ഉൽഘാടനം കഴിഞ്ഞാൽ അവിടേക്കു ഇവരെ പുനരധിവസിപ്പിക്കും . ദേവസ്വത്തിന്റെ സ്ഥലത്ത് വ്യാപാരികൾ തന്നെയാണ് താൽക്കാലിക സംവിധാനം ഒരുക്കിയത് കിഴക്കേനടയിലെ വടക്കുഭാഗത്തേക്ക് അഭിമുഖമായി 20 കടമുറികളും കിഴക്കു ഭാഗത്തേക്കായി 10 കടമുറികളുമാണ് ഒരുക്കിയിരിക്കന്നത്. 20 കടമുറികൾ 12 അടി നീളത്തിലും 6 അടി വീതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. 10 കടമുറികളുടെ നീളവും വീതിയും 6 അടിയിലാണ് . താക്കോൽ കൈമാറി കിട്ടിയതോടെ എത്രയും വേഗത്തിൽ വ്യാപാരികൾക്ക് കടകളിൽ കച്ചവടത്തിനായി സൗകര്യമൊരുക്കുവാൻ സാധിക്കും. പത്ത് ദിവസത്തിനുള്ളിൽ വൈദ്യുതി ലഭ്യമാകും. ശബരിമല സീസണിൽ അവശേഷിക്കുന്ന കുറച്ചു ദിവസങ്ങൾ കച്ചവടത്തിനായി കിട്ടുമെന്നത് വ്യാപാരികളെ സംബന്ധിച്ച് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Vadasheri Footer