Header 1 vadesheri (working)

ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകവും ,ദേവസ്വത്തിന്റെ കാമറ സംവിധാനവും വ്യഴാഴ്ച മുഖ്യമന്ത്രി ഉൽഘാടനം ചെയ്യും

Above Post Pazhidam (working)

ഗുരുവായൂര്‍ : നഗരസഭ നിര്‍മ്മിച്ച ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ
സ്മാരകം, കേളപ്പജി സ്‌മാരക കവാടം എന്നിവയും ഗുരുവായൂർ ദേവസ്വത്തിന്റെ ആധുനിക സി.സി.ടി.വി. ക്യാമറാ സംവിധാനവും വ്യാഴാഴ്ച 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മഞ്ജുളാല്‍ പരിസരത്തുള്ള നഗരസഭ
ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍
അധ്യക്ഷത വഹിക്കും. സി.എന്‍. ജയദേവന്‍ എം.പി., എം.എല്‍.എ.മാരായ കെ.വി.
അബ്ദുള്‍ ഖാദര്‍, മുരളി പെരുനെല്ലി, ഗീതാ ഗോപി എന്നിവര്‍ പങ്കെടുക്കും.

First Paragraph Rugmini Regency (working)

25 ലക്ഷം രൂപ ചെലവിലാണ് ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരകം
നിര്‍മ്മിച്ചിട്ടുള്ളത്. കെ. കേളപ്പന്‍ സ്മാരക കവാടത്തിന്റെ
നിര്‍മ്മാണത്തിനും മൈതാനം ടൈല്‍ വിരിച്ച് മനോഹരമാക്കുന്നതിനും 67 ലക്ഷം
രൂപ ചെലവഴിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രസാദം പദ്ധതിയുടെ ഭാഗമായിട്ടാണ് നാലുകോടി രൂപ മുടക്കി
ആധുനിക സി.സി.ടി.വി. ക്യാമറാ സംവിധാനം ക്രമീകരിച്ചിട്ടുള്ളത്.
ഗുരുവായൂരിലെത്തുന്ന ഭക്തര്‍ക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിനുള്ള
പദ്ധതികളാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് ഗുരുവായൂര്‍ നഗരസഭ
ചെയര്‍പേഴ്‌സണ്‍ പ്രൊഫ. പി.കെ. ശാന്തകുമാരിയും ദേവസ്വം ചെയര്‍മാന്‍
കെ.ബി. മോഹന്‍ദാസും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ശബരി മല തീർത്ഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനായി വിവിധ ഇടങ്ങളിൽ താൽക്കാലിക പാർക്കിങ്ങ് ഗ്രൗണ്ട് സജ്‌ജമാക്കിയിട്ടുണ്ട് .കിഴക്കേ നടയിൽ പള്ളി റോഡ് സ്റ്റോപ്പിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്തും , അതിന് സമീപമുള്ള റിലയൻസ് പെട്രോൾ പമ്പ് പ്രവർത്തിച്ചിരുന്ന സ്ഥലത്തും , കൊളാടി പടിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും പാർക്കിങ്ങിന് നഗര സഭ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് . ആനക്കോട്ടയിലെ പാർക്കിങ് ഗ്രൗണ്ടിലും ,പടിഞ്ഞാറേ നട പഴയ മായാ ബസ് സ്റ്റാന്റിന് പിറകിലുള്ള രണ്ടേക്കറിലും വാഹന പാർക്കിങിന് സജ്‌ജമായതായി ദേവസ്വം ചെയർ മാൻ അറിയിച്ചു .

Second Paragraph  Amabdi Hadicrafts (working)

നഗരസഭ വൈസ്ചെയര്‍മാന്‍ കെ.പി. വിനോദ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.എസ്.
ഷെനില്‍, കെ.വി. വിവിധ്, എം. രതി, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി.
ശിശിര്‍, ഭരണ സമിതി അംഗം എ.വി. പ്രശാന്ത് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.