Post Header (woking) vadesheri

ഗുരുവായൂരിൽ രണ്ടിടത്ത് മോഷണം.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ മാവിന്‍ ചുവട് രണ്ട് വീടുകളില്‍ മോഷണം. മൂന്നേകാൽ പവൻ സ്വർണം നഷ്ടപ്പെട്ടു. അമ്പാടി നഗറില്‍ ക്ഷേത്രായൂര്‍ ഫാര്‍മസിക്കടുത്ത് ഈശ്വരീയം പരമേശ്വരന്‍ നായരുടെ വീട്ടിലും അയൽവാസി ചിറ്റിലിപ്പിള്ളി സെബാസ്റ്റ്യന്റെ വീട്ടിലും ആണ് മോഷണം നടന്നത് .ശനിയാഴ്ച പുലര്‍ച്ചെ 5.10ഓടെയാണ് മോഷണം . പരമേശ്വരൻ നായരുടെ ഭാര്യ കനകകുമാരി (62) വീട്ടിലെ പൂജാമുറിയില്‍ പ്രാര്‍ത്ഥിച്ച് നില്‍ക്കേയാണ് മതില്‍ ചാടിക്കടന്ന് മോഷ്ടാവ് മുറിയിലെത്തി മാല പൊട്ടിച്ചെടുത്തത്.

Ambiswami restaurant

പിടിവലിക്കിടെ മാലയിലെ താലിയും ഗുരുവായൂരപ്പന്റെ സ്വര്‍ണലോക്കറ്റും കൊളുത്തഴിഞ്ഞ് താഴെ വീണു. മാല കൈക്കലാക്കിയ മോഷ്ടാവ് മതില്‍ ചാടിക്കടന്ന് തന്നെ രക്ഷപ്പെട്ടു. വിദ്യാഭ്യാസ വകുപ്പിലെ റിട്ടയേഡ് ഉദ്യോഗസ്ഥനായ ആലപ്പുഴ സ്വദേശി പരമേശ്വരന്‍ നായര്‍ ആറ് മാസം മുമ്പാണ് ഇവിടെ താമസമാക്കിയത്. സഹോദരിയുടെ മകളും ഭര്‍ത്താവും ഇവരോടൊപ്പമുണ്ട്. . വീട്ടിലെ മറ്റുള്ളവര്‍ ഉറക്കത്തിലായിരുന്നു. കനകകുമാരി ദിവസവും നേരത്തെ എഴുന്നേറ്റ് പൂജാമുറിയില്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഗേറ്റ് പൂട്ടി വീടിന് മുന്നിലെ വാതില്‍ തുറന്നിട്ടാണ് പ്രാർത്ഥന നടത്താറ് . . മൂന്ന് പവന്‍ വരുന്ന മാലയാണ് നഷ്ടപ്പെട്ടതെന്ന് കനകകുമാരി പറഞ്ഞു. ചുവന്ന ടീഷര്‍ട്ടും കറുത്ത മുണ്ടും ധരിച്ച അഞ്ചര അടിയിലധികം ഉയരമുള്ളയാളാണ് മോഷ്ടാവെന്ന് അവര്‍ പറഞ്ഞു.

Second Paragraph  Rugmini (working)

സെബാസ്റ്റ്യന്റെ പൂട്ടി കിടന്ന വീട് താക്കോല്‍ ഉപയോഗിച്ച് തുറന്ന് അകത്ത് കടന്നായിരുന്നു മോഷണം. സെബാസ്റ്റ്യന്റെ ഭാര്യ ജിന്നി ബാഗില്‍ സൂക്ഷിച്ചിരുന്ന രണ്ട് ഗ്രാം വരുന്ന കമ്മലും 500 രൂപയുമാണ് നഷ്ടപ്പെട്ടത്. തമിഴ്‌നാട്ടില്‍ ജോലി ചെയ്യുന്ന സെബാസ്റ്റ്യന്‍ കഴിഞ്ഞ രാത്രിയാണ് ജോലി സ്ഥലത്തേക്ക് പോയത്. ഭാര്യ ജിന്നിയും മക്കളും തിരുവെങ്കിടം സെന്റ് ആന്റണീസ് പള്ളിക്ക് സമീപമുള്ള സഹോദരന്റെ വീട്ടിലായിരുന്നു. രാവിലെ മകന്‍ ധാന്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മുറിയാകെ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഇരുവരും ഗുരുവായൂർ പോലിസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി

Third paragraph