Header 1 vadesheri (working)

ഗുരുവായൂർ റെയിൽവേ മേൽപ്പാലം: നിർമാണോദ്ഘാടനം ശനിയാഴ്ച.

Above Post Pazhidam (working)

ഗുരുവായൂരിലെ ഗതാഗതക്കുരുക്കിനും യാത്രാക്ലേശത്തിനും അറുതി. ഗുരുവായൂർ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജനുവരി 23ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. ലെവൽക്രോസ് മുക്തകേരളം എന്ന ലക്ഷ്യത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന തടസ്സരഹിത റോഡ് ശൃംഖല പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്ത് 10 റെയിൽവേ മേൽപ്പാലങ്ങൾ വിവിധ ജില്ലകളിലായി നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ ധനകാര്യമന്ത്രി തോമസ് ഐസക് മുഖ്യാതിഥിയാകും.

First Paragraph Rugmini Regency (working)

ഗുരുവായൂർ ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന ഉദ്ഘാടന യോഗത്തിൽ ടി എൻ പ്രതാപൻ എംപി, കെ വി അബ്ദുൾ ഖാദർ എം എൽ എ എന്നിവർ വിശിഷ്ടാതിഥികളാകും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ മേൽപ്പാല നിർമ്മാണത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. ചടങ്ങിൽ ജില്ലാ കലക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

Second Paragraph  Amabdi Hadicrafts (working)