ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബജാജ് പൾസർ ബൈക്ക്
ഗുരുവായൂർ : ഗുരുവായൂരിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബജാജ് പൾസർ ബൈക്ക് കണ്ടെത്തി . കിഴക്കേ നടയിൽ കൃഷ്ണാഞ്ജലി കോംപ്ലക്സിൽ വി വി സ്റ്റുഡിയോ യുടെ മുൻവശമാണ് കറുപ്പ് നിറത്തിലുള്ള പൾസർ ബൈക്ക് പതിനഞ്ച് ദിവസത്തോളമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണുന്നത് . kl 46 എൻ 9992 എന്ന നമ്പർ പ്ളേറ്റുള്ളതാണ് ബൈക്ക് . ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് കണ്ടെത്തിയെന്ന് പോലീസിനെ അറിയിച്ചെങ്കിലും പോലീസ് ഇത് വരെ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം ഉണ്ട് . മോഷണ ബൈക്ക് ഉപേക്ഷിച്ചു പോയതാണോ എന്നാണ് സംശയിക്കുന്നത്