Post Header (woking) vadesheri

ഗുരുവായൂർ പ്രസ്സ് ഫോറം സപ്ലിമെന്റ് പ്രകാശനം ചെയ്തു .

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ് ഫോറത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള സപ്ലിമെന്റ് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി. വിനോദ് പ്രകാശനം ചെയ്തു. പ്രസ് ഫോറം ഓഫിസില്‍ നടന്ന പ്രകാശന ചടങ്ങില്‍ പ്രസിഡന്റ് ലിജിത്ത് തരകന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സുരേഷ് വാര്യര്‍ക്ക് സപ്ലിമെന്റ് നല്‍കി പ്രകാശനം നിര്‍വഹിച്ചു. സപ്ലിമെന്റ് കോഓര്‍ഡിനേറ്റര്‍ ശിവജി നാരായണൻ ആമുഖ പ്രസംഗം നടത്തി. ഭാരവാഹികളായ ടി.ജി. ഷൈജു, പി.കെ. രാജേഷ് ബാബു, ജോഫി ചൊവ്വന്നൂര്‍, കെ. വിജയന്‍ മേനോന്‍, മനീഷ് ഡേവിഡ് എന്നിവര്‍ സംസാരിച്ചു.

Ambiswami restaurant