Above Pot

പുതുവര്‍ഷ പുലരിയില്‍ ഗുരുവായൂരിൽ നാദബ്രഹ്മോത്സവം അരങ്ങേറി

ഗുരുവായൂര്‍: നാഗസ്വര കലാകാരന്മാരുടെ നേതൃത്വത്തിൽ പുതുവര്‍ഷ പുലരിയില്‍ ക്ഷേത്ര നടയിൽ നാദബ്രഹ്മോത്സവം അരങ്ങേറി . 50 ലേറെ നാഗസ്വരം-തവില്‍ കലാകാരന്‍മാര്‍ പങ്കെടുത്ത നാഗസ്വര മേളസംഗമവും, പഞ്ചരത്ന കീര്‍ത്തന വാദനവും ശ്രീകൃഷ്ണനഗരിയില്‍ ശ്രുതിമധുരമായി. രാവിലെ ക്ഷേത്രസന്നിധിയില്‍ മംഗളവാദ്യ സമര്‍പ്പണമായിരുന്നു ആദ്യം. തുടര്‍ന്ന് മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ പഞ്ചരത്ന കീര്‍ത്തനവും അരങ്ങേറി. തുറവൂര്‍ നാരായണ പണിക്കര്‍, ആറന്മുള ശ്രീകുമാര്‍, മുതുകുളം സുശീലന്‍, കാലടി രാജന്‍ തുടങ്ങിയവര്‍ നാഗസ്വരത്തിന്റെ നേതൃനിരയില്‍ അണിനിരന്നപ്പോള്‍, ആലപ്പുഴ വിജയകുമാര്‍, അനുവേണുഗോപാല്‍, മധുര ശിവരാമ ഗണേശന്‍ തുടങ്ങിയവര്‍ തവിലും നേതൃത്വം വഹിച്ച് ക്ഷേത്രതിരുമുറ്റം സംഗീതസാന്ദ്രമാക്കി. തൃപ്പുണിതത്തുറ കൃഷ്ണദാസ്, ഗുരുവായൂര്‍ ശശിമാരാര്‍, പെരിങ്ങോട് സുബ്രഹ്മണ്യന്‍ എന്നിവര്‍ ഇടയ്ക്കയിലും സ്വരരാഗലയം തീര്‍ത്ത് കണ്ണന്റെ തിരുമുറ്റം പുതുവര്‍ഷപുലരി ഉത്സവമയമാക്കി മാറ്റി. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തില്‍ കലാകാരന്മാരുടെ സദസ്സ് ചെന്നൈ സ്വദേശി വിജയകുമാറും, ധനലക്ഷ്മിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാഗസ്വര വിദ്വാന്‍ ഗുരുവായൂര്‍ മുരളി കലാകാരന്‍മാര്‍ക്ക് ഉപഹാരം നല്‍കി

First Paragraph  728-90