Header 1 vadesheri (working)

നാരായണീയ ദിനാഘോഷം ,സാംസ്‌കാരിക സമ്മേളനം എം പി സുരേന്ദ്രൻ ഉൽഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂര്‍: നാരായണീയ ദിനാഘോഷത്തിന്റെ ഭാഗമായി മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം മാതൃഭൂമി ടെലിവിഷന്‍ പ്രോഗ്രാം ഹെഡ് എം.പി സുരേന്ദ്രന്‍ ഉൽഘാടനം ചെയ്തു . ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ.ബി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ദേവസ്വം ഭരണസമിതി അംഗങ്ങളായ എം. വിജയന്‍, പി. ഗോപിനാഥന്‍, കെ.കെ. രാമചന്ദ്രന്‍, ദേവസ്വം അഡ്മിനിസ്ട്രറ്റര്‍ എസ്.വി. ശിശിര്‍ എന്നിവര്‍ പങ്കെടുത്തു. നാരായണീയ ദശക പാഠക അക്ഷര ശ്ലോകമത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ക്ഷേത്രം ആദ്ധ്യാത്മിക ഹാളില്‍ രാവിലെ 5 മുതല്‍ ഡോ. വി അച്യുതന്‍കുട്ടിയുടെ നേത്യത്വത്തില്‍ സമ്പൂര്‍ണ്ണ നാരായണീയ പാരായണവും, മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നാരായണീയ ദശകങ്ങളെ ആസ്പദമാക്കി തൃശൂര്‍ ശങ്കരംകുളങ്ങര ഭക്ത മഹിളാസംഘത്തിന്റെ നേത്യത്വത്തില്‍ തിരുവാതിരക്കളി കളിയും, നാരായണീയത്തെ അവലംബിച്ച് സുചിത്ര വിശ്വേശ്വരന്റെ മോഹിനിയാട്ടവും അരങ്ങേറി.

First Paragraph Rugmini Regency (working)