Above Pot

ആയില്യ ദിനത്തിൽ ഗുരുവായൂരിൽ സർപ്പ പൂജ നടത്തി

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ നാഗകാവിൽ ആയില്യ ദിനത്തിൽ പുള്ളവൻ പാട്ട് ,അഷ്ടപദി ,ട്രിപ്പിൾ തായമ്പക സർപ്പ പൂജ നടത്തി . ഗുരുവായൂർ ദേവസ്വം വെൽഫെയർ കമ്മറ്റിയുടെ നേതൃത്വത്തിൽ സത്രം വളപ്പിലെ നാഗത്തറയിൽ നടത്തിയ സർപ്പപൂജക്ക് പാതിരാക്കുന്നത്ത് മന കുളപ്പുര നീലകണ്ഠൻ നമ്പൂതിരി മുഖ്യ കാർമികനായി . പുള്ളവൻ പാട്ട് ,അഷ്ടപദി ,ട്രിപ്പിൾ തായമ്പക,നാദസ്വരം ഭജന എന്നിവയുടെ അകമ്പടിയോടെയാണ് പൂജ നടത്തിയത് . ശ്രീകൃഷ്ണപുരം ലക്ഷ്മി കുട്ടിയുടെ നേതൃത്വത്തിലാണ് പുള്ളവൻ പാട്ട് ആലപിച്ചത് . വടക്കേപ്പാട്ട് പ്രദീപ് വാരിയരുടെ അഷ്ടപദിക്ക് ഗുരുവായൂർ ശശി മാരാർ ഇടക്ക വായിച്ചു . നാദസ്വരത്തിന് സുഭാഷും ട്രിപ്പിൾ തായമ്പകക്ക് കലാനിലയം ഹരി ,ഗുരുവായൂർ വിമൽ , വിഷ്ണു എന്നിവർ അണിനിരന്നു . തുടർന്ന് ഗുരുവായൂർ ഭജനമണ്ഡലിയുടെ നേതൃത്വത്തിൽ സാമ്പ്രദായിക ഭജനയും അരങ്ങേറി .

First Paragraph  728-90