
കെട്ടിടനിർമാണ തൊഴിലാളിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഒരുമിച്ചു ജോലി ചെയ്യുന്ന കെട്ടിടനിർമാണ  തൊഴിലാളിയെ കുത്തി കൊലപെടുത്താൻ  ശ്രമിച്ച  കേസിൽ പ്രതിയെ  ടെമ്പിൾ  പോലീസ്  അറസ്റ്റ് ചെയ്തു .  പെരിഞ്ഞനം ആർത്തിങ്കൽ വീട്ടിൽ   ഗംഗാധരൻ  മകൻ   സുജിത്ത് 25 നെയാണ്  ഗുരുവായൂർ  ടെംമ്പിൾ   സ്റ്റേഷൻ  സബ്ബ് ഇൻസ്പെക്ടർ   പി.എം. വിമോദിൻറെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്
 ഇടുക്കി സ്വദേശി  റിറ്റോ (32 )യെ  ഗുരുവായൂർ  പടിഞ്ഞാറെ നടയിലുള്ളനിർമാണം  നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ  ഒന്നാം നിലയിലുള്ള മുറിയിൽ  വെച്ച് കഴിഞ്ഞ 15 രാത്രിയാണ്   കുത്തി  കൊലപ്പെടുത്താൻ  ശ്രമിച്ചത്. മുറിയിലെ ബഹളം  കേട്ട്  സെക്യൂരിറ്റി  ജീവനക്കാർ എത്തിയപ്പോൾ  പ്രതി രക്ഷപ്പെടുകയായിരുന്നു . കോടതിയിൽ  ഹാജരാക്കിയ  പ്രതിയെ  14 ദിവസത്തേക്ക്  റിമാന്റ് ചെയ്തു .

അസി.സബ്ബ് ഇൻസ്പെക്ടർമാരായ അനിരുദ്ധൻ , അനിൽ കുമാർ ,സീനിർ സിവിൽ പോലീസ് ഒാഫീസർ മാരായ സജിത്ത്കുമാർ , സിവിൽ പോലീസ് ഒാഫീസർ മാരായ ഗിരീഷ്, മിഥുൻ , അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
 
			