Madhavam header
Above Pot

ഗുരുവായൂർ നഗരസഭയിലെ കുടിവെള്ള ക്ഷാമം ,വാട്ടർ അതോറിറ്റിക്കെതിരെ കൗൺസിലിൽ രൂക്ഷ വിമർശനം

ഗുരുവായൂർ : കൊട്ടിഘോഷിച്ചു ഉൽഘാടനം ചെയ്ത കരുവന്നൂർ കുടി വെള്ളപദ്ധതയിൽ നിന്നും ഗുരുവായൂർ നഗരസഭയിലേക്ക് ദിവസങ്ങൾ ആയി വെള്ളം ലഭിക്കാത്തതിനെ തുടർന്ന് വാട്ടർ അതോറിറ്റിക്കെതിരെ നഗര സഭ കൗൺസിൽ യോഗത്തിൽ രൂക്ഷ വിമർശനം .പല വാർഡുകളിലും കുടി വെള്ള ക്ഷാമം രൂക്ഷമാണെന്ന് കൗൺസിലർമാർ അഭിപ്രായപ്പെട്ടു . വാട്ടർ അതോറിറ്റിയിലെ എക്സിക്യൂട്ടിവ് എൻജിനീയറെ വിളിച്ചു വരുത്തി കുടി വെള്ള പ്രശ്‍നത്തിനു ശ്വാശത പരിഹാരം കാണണ മെന്ന് മുൻ നഗര സഭ ചെയര്മാന് പി കെ ശാന്ത കുമാരി ആവശ്യപ്പെട്ടു . ദേശീയ പാതയിൽ പൊട്ടിയ പൈപ് നന്നാക്കാൻ ദേശീയ പാത അതോറിറ്റി അനുവദിക്കാത്തതാണ് പ്രശ്നമെന്ന് വൈസ് ചെയർ മാൻ കെ പി വിനോദ് പറഞ്ഞു . കെട്ടിട നികുതി അടച്ചവർക്ക് വീണ്ടും നികുതി അടക്കാൻ ആവശ്യപ്പെട്ട് നഗര സഭ നോട്ടീസ് നൽകിയതായി ലത പ്രേമൻ ആരോപിച്ചു . വെള്ളിയാഴ്‌ച ദിവസത്തെ കൗൺസിലിൽ പ്രധാനപ്പെട്ട അജണ്ടകൾ അവസാനമായി വെച്ചത് പള്ളിയിൽ നമസ്കരിക്കാൻ പോകുന്നവർ ചർച്ചയിൽ പങ്കെടുക്കാതിരിക്കാനാണെന്ന് എ റ്റി ഹംസ ആരോപിച്ചു . ചെയർ പേഴ്‌സൺ വി എസ് രേവതി അധ്യക്ഷത വഹിച്ചു . ജലീൽ പണിക്കവീട്ടിൽ ,ആന്റോ തോമസ് ,സുരേഷ് വാരിയർ ,റ്റി റ്റി ശിവദാസൻ , എ പി ബാബു , ജോയ് ചെറിയാൻ ,ടി എസ് ഷെനിൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .

Vadasheri Footer