ഗുരുവായൂർ നഗരസഭ ക്ഷേത്രപ്രവേശന സത്യഗ്രഹഅനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു .

ഗുരുവായൂർ : ഇന്നത്തെ കേരളത്തെ പടുത്തുയർത്തുന്നതിൽ ക്ഷേത്രപ്രവേശന സത്യഗ്രഹസമരത്തിന്റെ പങ്ക് വളരേ വലുതാണെന്ന് കെ.വി.അബ്ദുൾഖാദർ എം.എൽ.എ . ഗുരുവായൂർ നഗരസഭയുടെ സംഘടിപ്പിച്ച സത്യഗ്രഹഅനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തെ പിന്നോട്ടടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ പ്രൊഫ പി.കെ.ശാന്തകുമാരി അധ്യക്ഷത വഹിച്ചു. വൈസ്ചെയർമാൻ കെ.പി.വിനോദ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്.ഷെനിൽ, എം. രതി, നിർമല കേരളൻ എന്നിവർ സംസാരിച്ചു.