728-90

ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ 87- ആം വാർഷികം ആചരിച്ചു

Star

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ 87- ആം വാർഷികം ദേവസ്വം ചെയർമാൻ അഡ്വ ; കെ ബി മോഹൻ ദാസ് ഉൽഘാടനം ചെയ്തു . ജനു ഗുരുവായൂർ അധ്യക്ഷത വഹിച്ചു .അഡ്മിനി സ്ട്രാറ്റർ വി എസ് ശിശിർ ,മുൻ ദേവസ്വം ചെയർമാൻ വേണുഗോപാലക്കുറുപ്പ് ,കെ കെ വത്സരാജ് പി എം ഗോപി നാഥ് ജി കെ പ്രകാശൻ ,എൻ പ്രഭാകരൻ നായർ വേണുഗോപാൽ ,ബാലൻ വാറ നാട്ട് ,ശോഭ ഹരിനാരായണൻ തുടങ്ങിയവർ സംസാരിച്ചു .

എൻഎസ്എസ് ചാവക്കാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സത്രം വളപ്പിലെ സത്യഗ്രഹ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി. എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പ്രൊഫ.എൻ. രാജശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ. മുരളീധരൻ, ടി. ഉണ്ണികൃഷ്ണൻ, ഡോ. അച്യുതൻകുട്ടി, പി.കെ. രാജേഷ് ബാബു, ജ്യോതി രവീന്ദ്രനാഥ്, ബിന്ദു നാരായണൻ, അകമ്പടി ബാലകൃഷ്ണൻ നായർ, ഗോപി മണത്തല, എൻ. രാജൻ, ടി.കൃഷ്ണകുമാർ, ഒ.കെ.നാരായണൻ നായർ എന്നിവർ സംബന്ധിച്ചു.