ഗുരുവായൂർ നഗരസഭയിൽ വിജിലൻസ് റെയ്ഡ്, ക്രമക്കേടുകൾ കണ്ടെത്തി .
ഗുരുവായൂര്‍: ഗുരുവായൂര്‍ നഗരസഭയിലെ കെട്ടിട നിർമാണ അനുമതി വകുപ്പിൽ വിജിലൻസ് റെയ്ഡ് .ഗുരുവായൂര്‍ നഗരസഭ ബില്‍ഡിങ്ങ് സെക്ഷനില്‍ നടത്തിയ വിജിലൻസ് പരിശോധനയില്‍ പെര്‍മിറ്റുകള്‍ നല്കുന്നതില് വന്‍ ക്രമകേടുകള്‍ കണ്ടെത്തി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ബില്‍ഡിങ്ങ് സെക്ഷനില്‍ നടത്തുന്ന വിജിലന്‍സ് പരിശോധനയുടെ ഭാഗമായാണ് ഗുരുവായൂര്‍ നഗരസഭയിലെ ബില്‍ഡിങ്ങ് സെക്ഷന്‍ വിഭാഗത്തിലും വിജിലന്‍സ് വിശദമായ പരിശോധന നടത്തിയത് . വിജിലന്‍സ് ഡി.വൈ.എസ്.പി മാത്യുരാജ്, സി.ഐ: ടി.ആര്. രജീഷ് എന്നിവരുടെ നേതത്വത്തിലാണ് ഗുരുവായൂര്‍ നഗരസഭയിലെ ബില്‍ഡിങ്ങ് സെക്ഷന്‍ വിഭാഗത്തില്‍ റെയ്ഡ് നടത്തിയത്.