ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തി മേലേടം കൃഷ്ണന്‍നമ്പൂതിരി നിര്യാതനായി

">

ഗുരുവായൂര്‍: കഴിഞ്ഞ 65-വര്‍ഷമായി ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിയായി പ്രവര്‍ത്തിച്ചുവരുന്ന മേലേടം കൃഷ്ണന്‍നമ്പൂതിരി (82) നിര്യാതനായി . മുക്കം അടി തൃക്കോവില്‍ ക്ഷേത്രം ട്രസ്റ്റി മെമ്പറാണ്. ബി.ജെ.പി ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ട്രഷറര്‍, ജന്മഭൂമി ലേഖകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം, അടിയന്തിരാവസ്ഥകാലത്ത് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: തങ്കമണി അന്തര്‍ജ്ജനം. മക്കള്‍: ശ്രീദേവി, പത്മനാഭന്‍. മരുമക്കള്‍: ജയശ്രീ പത്മനാഭന്‍, അഡ്വ: പ്രതാപ് ജി. പടിയ്ക്കല്‍. സംസ്‌ക്കാരം തിങ്കള്‍ രാവിലെ 11.30-ന് ചെറുതുരുത്തി ശാന്തിതീരത്ത്. കൃഷ്ണന്‍നമ്പൂതിരിയുടെ നിര്യാണത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര പാരമ്പര്യ പരിചാരകസമിതി അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Sponsors