ഗുരുവായൂരിൽ ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ഗുരുവായൂർ : പത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ഗുരുവായൂരിൽ ഇടതുമുന്നണിയുടെ സ്ഥാനാർഥി ലിസ്റ്റ് പുറത്തിറക്കി . 25 സീറ്റിൽ സി പി എമ്മും , സി പി ഐ ഏഴു സീറ്റിലും മത്സരിക്കുന്നു . മറ്റു ഘടക കക്ഷികളിൽ ജനത ദൾ എസിന് മാത്രമാണ് സീറ്റ് നൽകിയത് . എൻ സി പി കോൺഗ്രസ് എസ് തുടങ്ങിയ കക്ഷികൾക്ക് സീറ്റ് സീറ്റ് നൽകിയില്ല . ജനത ദൾ എസിന് നൽകിയത് തന്നെ എൽ എഫ് കോളേജ് വാർഡ് ആണ് .കഴിഞ്ഞ ഭരണ സമിതിയിൽ മൂന്ന് വര്ഷം ചെയര്മാന് ആയിരുന്ന പി കെ ശാന്ത കുമാരി സ്വതന്ത്ര യായി ഇവിടെ വീണ്ടും മത്സരിക്കുന്നുണ്ട് . കഴിഞ്ഞ തവണ സി പി എം മത്സരിച്ച സീറ്റ് ആണ് ജനത ദൾ എസിന് വിട്ട് നൽകിയത് . മുൻ നഗര സഭ ചെയർമാനും മുൻ ഏരിയ സെക്രട്ടറിയുമായിരുന്ന എം കൃഷ്ണ ദാസ് വാർഡ് 17 ൽ മത്സരിക്കുന്നു .കോൺഗ്രസ് കൗൺസിലർ ആയിരുന്ന പൊന്നാരശ്ശേരി പ്രസാദ് ഇത്തവണ ഇടത് പക്ഷ സ്വാതന്ത്രനായി വാർഡ് 28 ൽ മത്സരിക്കുന്നുണ്ട് വാർത്ത സമ്മേളനത്തിൽ
സി സുമേഷ്, ടി ടി ശിവദാസ്, കെ എ ജേക്കബ്,
പി ഐ സൈമൺ മാസ്റ്റർ, ജി കെ പ്രകാശ്, ടി കെ വിനോദ് കുമാർ, ആർ വി അബ്ദുൾ മജിദ്, ലാസർ, എം മോഹൻദാസ്, തുടങ്ങിയവർ പങ്കെടുത്തു