ഗുരുവായൂരിൽ ഗജരാജൻ കേശവന് പ്രണാമം അർപ്പിച്ചു
ഗുരുവായൂര്‍ : ഏകാദശി നാളില്‍ ചെരിഞ്ഞ ഗുരുവായൂര്‍ കേശവന് പിന്‍ഗാമികള്‍ പ്രണാമം അര്‍പ്പിച്ചു . രാവിലെ തിരുവെങ്കിടം ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ഗജഘോഷ യാത്ര ക്ഷേത്ര പ്രദിക്ഷണ ശേഷം കേശവ പ്രതിമയ്ക്ക് മുന്നില്‍ സമാപിച്ചു . ഗജരാജന്‍ കേശവന്‍റെ ചിത്രം ആലേഖനം ചെയ്ത കോലം പത്മനാഭൻ വഹിച്ചു . ഗുരുവായുരപ്പന്റെ ചിത്രം ബലറാം വഹിച്ചു .
തുടര്‍ന്ന് പത്മനാഭൻ ഗജരാജ പ്രതിമയില്‍ പുഷ്പ വൃഷ്ടി നടത്തി .ഇതേസമയം റോഡില്‍പ്രതിമയ്ക്ക് അഭിമുഖമായി അണിനിരന്ന മറ്റു കൊമ്പന്മാര്‍ തുമ്പിക്കൈ കൈ ഉയര്‍ത്തി പ്രണാമം അര്‍പ്പിച്ചു . ഭഗവാന്‍റെ ഗജ സമ്പത്തിലെ കേശവൻ ,ഇന്ദ്രസെൻ ,അച്യുതൻ ,ശ്രീധരൻ ,രാധാകൃഷ്ണൻ ,കണ്ണൻ ,രാജശേഖരൻ ,ഗോപീകണ്ണൻ ,ദാമോദർ ദാസ് ,രവികൃഷ്ണൻ ,ചെന്താമരാക്ഷൻ ,ബൽറാം ,ഗജേന്ദ്ര ,ദേവി ലക്ഷ്മി കൃഷ്ണവിനായകൻ , .എന്നീ കൊമ്പന്മാരും ,ദേവിഎന്ന പിടിയാനയുമടക്കം 17 ആനകളാണ് തങ്ങളുടെ കാരണവർക്ക് പ്രണാമമർപ്പിക്കാൻ എത്തിയിരുന്നത് . ദേവസ്വം ചെയർ മാൻ
60 വർഷത്തോളം ഗുരുവയൂരപ്പനു വേണ്ടി സേവനമനുഷ്ഠിച്ച കേശവന്‍ ആന ഡിസംബർ 2, 1976-ന് ഗുരുവായൂർ ഏകാദശിദിവസമാണ് ചരിഞ്ഞത് .ച രിയുമ്പോൾ കേശവനു 72 വയസ്സായിരുന്നു. ചെരിഞ്ഞ ഒരു ആനയെ എല്ലാ വര്‍ഷവും ആദരിക്കുന്നത് ലോകത്ത് തന്നെ ഗുരുവായൂരില്‍ മാത്രമാണ്
ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻദാസ് ഭരണസമിതി അംഗങ്ങൾ ആയ എ വി പ്രശാന്ത് , പി ഗോപി നാഥ് ,ഉഴമലക്കൽ വേണുഗോപാൽ ,അഡ്മിനിസ്ട്രേറ്റർ എസ് വി ശിശിർ , ആനത്താവളത്തിലെ ഡെപ്യുട്ടി അഡ്മിനിസ്ട്രേറ്റർ കെ ആർ സുനിൽ കുമാർ എന്നിവർ സംബന്ധിച്ചു