Post Header (woking) vadesheri

ഗുരുവായൂർ – കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണം : സി പി ഐ.

Above Post Pazhidam (working)

ഗുരുവായൂർ : കോടിക്കണക്കിന് തീത്ഥാടകർ പ്രതിവർഷം എത്തിച്ചേരുന്ന ഗുരുവായൂരിൻ്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന ഗുരുവായൂർ – കുറ്റിപ്പുറം റെയിൽ പാതയുടെ നിർമ്മാണം ഉടൻ യാഥാർത്ഥ്യമാക്കണമെന്നും ഇതിനുള്ള ഭൂമി ഏറ്റെടുക്കൽ ഓഫീസ് അടിയന്തിരമായി ആരംഭിക്കണമെന്നും സി പി ഐ ഗുരുവായൂർ മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു . സി പി ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി സമ്മേളനം ഉൽഘാടനം ചെയ്തു . സി പി ഐ ദേശീയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ എൻ കെ സുബ്രഹ്മണ്യൻ, പി കെ കൃഷ്ണൻ, കെ വി വസന്തകുമാർ, ജില്ലാ കൗൺസിൽ അംഗങ്ങളായ ഗീത ഗോപി, സി വി ശ്രീനിവാസൻ, മണ്ഡലം സെക്രട്ടി അഡ്വ. പി മുഹമ്മദ് ബഷീർ , ഐ കെ ഹൈദ്രാലി, പി എ സജീവൻ തുടങ്ങിയവർ സംസാരിച്ചു

Ambiswami restaurant