Header 1 = sarovaram
Above Pot

ഗുരുവായൂർ ക്ഷേത്രത്തിലെ പിള്ളേർ താലപ്പൊലി ശനിയാഴ്ച.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് ഭഗവതിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി ) ശനിയാഴ്ച ആഘോഷിക്കുമെന്ന് താലപ്പൊലി സംഘം ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു .
ക്ഷേത്രത്തിൽ രാവിലെ വാകച്ചാർത്തിന് ശേഷം ദീപാലങ്കാരവും പുഷ്പാലങ്കാരവും നടക്കും .രാവിലെ 9 ന് ഗുരുവായൂർ മുരളിയുടെ നാദസ്വര കച്ചേരി 10 ന് പഞ്ച മദ്ദള കേളിഎന്നിവ ഉണ്ടാകും ,

ഉച്ചക്കും രാത്രിയും പല്ലാവൂർ ശ്രീധരൻ , ചെർപുളശ്ശരി ശിവൻ ,പാഞ്ഞാൾ വേലുക്കുട്ടി മച്ചാട് മണികണ്ഠൻ തിച്ചൂർ മോഹനൻ എന്നിവർ നയിക്കുന്ന പഞ്ചവാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് നടക്കും ഉച്ചക്ക് മേളത്തോടെ പുറത്തേക്ക് എഴുന്നെള്ളുന്ന ഭഗവതിയെ ഭക്തർ നിറ പറ വെച്ച് ഭക്തർ സ്വീകരിക്കും വൈകീട്ട് 4.20-ന് നിറമാല, 6-ന് ദീപാലങ്കാരം, 6.30-ന് നാദസ്വരം, കേളി, തായമ്പക എന്നിവയും ഉണ്ടായിരിയ്ക്കും.

Astrologer

താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 6 -ന് കടവല്ലൂർ രാജുവിന്റെ ഇടയ്ക്കാ നാദത്തില്‍, നന്ദന മാരാരുടെ അഷ്ടപദി. 7 നു മണലൂർ ഗോപിനാഥിന്റെ ഓട്ടൻ തുള്ളൽ 8-ന് മുൻ ക്ഷേത്രം മേൽ ശാന്തി ഡോ കിരൺ ആനന്ദ് ഡോ മാനസി ആനന്ദ് എന്നിവരുടെ ഭക്തി ഗാനമേള , 9ന് മോഹിനിയാട്ടം , 10 മണി മുതൽ 12.30 വരെ നൃത്ത നൃത്യങ്ങൾ എന്നിവ അരങ്ങേറും . വൈകീട്ട് 6.ന് ഗുരുവായൂർ കുഷ്ണൻ നയിക്കുന്ന ഭക്തി ഗാനമേള , 7 ന് ഭാരത നാട്യം ,7.30നു ശ്രീ ഭദ്രകാളി ബാലെയും അരങ്ങേറും എന്നിവ എ അരങ്ങേറും .

വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എൻ പ്രഭാകരൻ നായർ , സെക്രട്ടറി ഇ കൃഷ്ണാനന്ദ് , ഭാരവാഹികളായ ,ജി ജി കൃഷ്ണൻ ചേലനാട് മോഹൻദാസ് തുടങ്ങിയവർ പങ്കടുത്തു

ഇടത്തരികത്തു കാവ് ഭഗവതിക്ക് താലപ്പൊലി നടക്കുന്നതിനാൽ ഉച്ചപൂജ നേരത്തെ പൂർത്തിയാക്കി ഗുരുവായൂർ ക്ഷേത്രം നട രാവിലെ 11:30 ന് അടയ്ക്കും. പിന്നീട് വൈകുന്നേരം 4.30 ന് മാത്രമേ ക്ഷേത്രംനട തുറക്കുകയുള്ളു. ഭക്തജനങ്ങൾ ദർശനസമയം ഇതിനുസരിച്ച് ക്രമീകരിക്കേണ്ടതാണ്

Vadasheri Footer